പാ​ക്കി​സ്ഥാ​നു​മാ​യി ക്രി​ക്ക​റ്റ് ബ​ന്ധ​മു​പേ​ക്ഷി​ച്ച് അ​ഫ്ഗാ​നി​സ്ഥാ​ൻ

afganistanകാ​ബൂ​ൾ: പാ​ക്കി​സ്ഥാ​നു​മാ​യു​ള്ള ക്രി​ക്ക​റ്റ് ബ​ന്ധം അ​ഫ്ഗാ​നി​സ്ഥാ​ൻ താ​ത്കാ​ലി​ക​മാ​യി ഉ​പേ​ക്ഷി​ച്ചു. കാ​ബൂ​ൾ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് രാ​ജ്യ​ത്തി​ന​ക​ത്തും പു​റ​ത്തു​മാ​യി ന​ട​ക്കേ​ണ്ടി​യി​രു​ന്ന പ​ര​ന്പ​ര​ക​ളി​ൽ​നി​ന്ന് അ​ഫ്ഗാ​നി​സ്ഥാ​ൻ പി​ൻ​മാ​റി​യ​ത്.

ഈ ​വ​ർ​ഷം ട്വ​ന്‍റി 20 പ​ര​ന്പ​ര​യ്ക്കാ​യി അ​ഫ്ഗാ​നി​ലേ​ക്കു പോ​കാ​ൻ പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ടീം ​പ​ദ്ധ​തി​യി​ട്ടി​രു​ന്നു. ജൂ​ലൈ-​ഓ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ലാ​യി​രു​ന്നു പ​ര​ന്പ​ര ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്. അ​ഫ്ഗാ​ൻ ടീം ​പാ​ക്കി​സ്ഥാ​നി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചി​രു​ന്നു. പു​തി​യ തീ​രു​മാ​ന​ത്തോ​ടെ ര​ണ്ടു പ​ര​ന്പ​ര​ക​ളു​ടെ​യും ഭാ​വി അ​വ​താ​ള​ത്തി​ലാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ന​യ​ത​ന്ത്ര​മേ​ഖ​ല​യി​ൽ ഭീ​ക​ര​ർ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ 90 പേ​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. മേ​ഖ​ല​യി​ൽ ക​രു​ത്ത​രാ​യ താ​ലി​ബാ​ൻ ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്തം നി​ഷേ​ധി​ച്ചെ​ങ്കി​ലും ഇ​സ്ലാ​മാ​ബാ​ദി​ന്‍റെ പി​ന്തു​ണ​യു​ള്ള ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്നാ​ണ് അ​ഫ്ഗാ​നി​സ്ഥാ​ൻ ആ​രോ​പി​ക്കു​ന്ന​ത്.

പു​തി​യ തീ​രു​മാ​ന​ത്തോ​ടെ പാ​ക് ക്രി​ക്ക​റ്റ് ടീം ​മേ​ഖ​ല​യി​ൽ ഏ​ക​ദേ​ശം ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണ്. 2008ലെ ​മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു​ശേ​ഷം ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് ബന്ധത്തിൽ ഉലച്ചിൽതട്ടിയിരുന്നു. ബം​ഗ്ലാ​ദേ​ശു​മാ​യു​ള്ള പാ​ക്കി​സ്ഥാ​ന്‍റെ ക്രി​ക്ക​റ്റ് ബ​ന്ധ​വും താ​ത്കാ​ലി​ക​മാ​യി അ​വ​സാ​നി​ച്ച നി​ല​യി​ലാ​ണ്.

Related posts