ഫൈസാബാദ്: അഫ്ഗാനിസ്ഥാനിൽ അരമണിക്കൂറിനുള്ളിൽ രണ്ടു ഭൂചലനങ്ങൾ. ഫൈസാബാദിൽനിന്നു 100 കിലോമീറ്റർ കിഴക്കായി ഇന്നു പുലർച്ചെ 12.28നായിരുന്നു 4.4 തീവ്രത രേഖപ്പെടുത്തിയ ആദ്യഭൂചലനം.
ഫൈസാബാദിൽനിന്നു 126 കിലോമീറ്റർ കിഴക്കായി പുലർച്ചെ 12.55ന് റിക്ടർ സ്കെയിലിൽ 4.8 തീവ്രത രേഖപ്പെടുത്തിയ രണ്ടാമത്തെ ഭൂചലനം ഉണ്ടായി. ആളപായമോ വസ്തുവകകൾക്ക് നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
2023 ഡിസംബർ 12ന് റിക്ടർ സ്കെയിലിൽ 5.2 രേഖപ്പെടുത്തിയ ഭൂകമ്പം അഫ്ഗാനിസ്ഥാനിൽ ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം ഒക്ടോബറിൽ, പടിഞ്ഞാറൻ അഫ്ഗാനിസ്ഥാനിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനവും ഉണ്ടായി. രണ്ടായിരത്തോളം പേരാണ് അന്നു മരിച്ചത്.
പുതുവത്സര ദിനത്തില്‍ ജപ്പാനിലുണ്ടായ ഭൂചലനത്തില്‍ 50 പേര് മരിച്ചിരുന്നു. നിരവധി പേര്‍ക്ക് പരിക്കേൽക്കുകയും ചെയ്തു. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണു ജപ്പാനെ വിറപ്പിച്ചത്. തിങ്കളാഴ്ച മുതല്‍ രാജ്യത്ത് 155 ഭൂചലനങ്ങളും ഉണ്ടായി.