പെണ്കുട്ടികള്ക്ക് വിദ്യാഭ്യാസം നിഷേധിച്ച താലിബാനെ കബളിപ്പിച്ച് അഫ്ഗാനിസ്ഥാനിലിരുന്ന് പഠിച്ച് ഇന്ത്യയില് നിന്ന് ബിരുദാനന്തര ബിരുദം നേടി വിദ്യാര്ഥിനി.
ഇരുപത്തിയാറുകാരിയായ ബെഹിഷ്ത ഖൈറുദ്ദീന് മദ്രാസ് ഐഐടിയില് നിന്നാണ് കെമിക്കല് എഞ്ചിനീയറിംഗില് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.
2021ലെ താലിബാന് അധിനിവേശ സമയത്താണ് ബെഹിഷ്ത ഖൈറുദ്ദീന് മദ്രാസ് ഐഐടിയില് പ്രവേശനം നേടിയത്.
എന്നാല് അഫ്ഗാനിനല് താലിബാന് ഭരണത്തില് പെണ്കുട്ടികള്ക്ക് ഉന്നതവിദ്യാഭ്യാസം വിലക്കിയിരുന്നു. ഇതിനെ മറികടന്നാണ് ബെഹിഷ്ത ഖൈറുദ്ദീന്റെ വിജയം.
വീട്ടില് രഹസ്യ ലാബ് നിര്മ്മിച്ചും കടം വാങ്ങിയ ബീക്കറുകളിലും സഹോദരിയുടെ മൈക്രോവേവ് ഓവനിലും ലാബ് പരീക്ഷണങ്ങള് നടത്തിയിരുന്നത്.
രണ്ട് വര്ഷത്തോളം സ്ഥിരതയില്ലാത്ത വൈ ഫൈ കണക്ഷനുള്ള കമ്പ്യൂട്ടര് ഉപയോഗിച്ചായിരുന്നു മദ്രാസ് ഐഐടിയില് നിന്ന് ബിരുദാനന്തര ബിരുദം കരസ്ഥമാക്കിയത്.
ഐഐടി മദ്രാസ് പഠനം പൂര്ത്തിയാക്കാനുള്ള എല്ലാ സഹായങ്ങളും നല്കി. താലിബാന് നിയന്ത്രണം ഏറ്റെടുത്തതോടെ നയതന്ത്രപരമായ വീഴ്ചകള് കാരണം ഇന്റര്വ്യൂ പാസായിട്ടും ബെഹിഷ്തയ്ക്ക് ഐഐടിയില് പ്രവേശനം നഷ്ടമായിരുന്നു.
ഐസിസിആര് (ഇന്ത്യന് കൗണ്സില് ഫോര് കള്ച്ചറല് റിലേഷന്സ്) അഫ്ഗാനിസ്ഥാനില് നിന്നുള്ള വിദ്യാര്ത്ഥികള്ക്ക് സ്കോളര്ഷിപ്പ് നല്കിയപ്പോള് തനിക്ക് പ്രതികരണമൊന്നും ലഭിച്ചില്ല.
പോര്ട്ടലിലെ തന്റെ അക്കൗണ്ട് നിര്ജ്ജീവമാവുകയും ചെയ്തു. തുടര്ന്ന് ഐഐടി മദ്രാസിലെ പ്രൊഫസര് രഘുനാഥന് രംഗസാമി സഹായങ്ങള് നല്കിയിരുന്നു.
പ്രശ്നങ്ങള് ചൂണ്ടിക്കാട്ടിയും അഭിമുഖം പൂര്ത്തിയാക്കിയതായും ഇ-മെയില് ചെയ്തതോടെ മദ്രാസ് ഐഐടി സ്കോളര്ഷിപ്പ് അനുവദിച്ചു. ഒരു മാസത്തിന് ശേഷം പഠനം ആരംഭിച്ചതായി ബെഹിഷ്ത ഖൈറുദ്ദീന് പറയുന്നു.