നട്ടെല്ലില്ലാത്തവന്‍ എന്നൊക്കെ പറയാറില്ലേ ഇതതാണ്. അസാമാന്യ മെയ്വഴക്കത്തോടെ ഈ ബാലന് അഭ്യാസപ്രകടങ്ങള്‍ നടത്തുന്നത് കണ്ടാല്‍ ആര്‍ക്കും തോന്നും ഇവന്റെ ശരീരത്തില്‍ അസ്ഥികളൊന്നുമില്ലെന്ന്. അമ്മാതിരി പ്രകടനമാണ് ചങ്ങാതി നടത്തുന്നത്. മനുഷ്യന് അസാധ്യമാണെന്ന് തോന്നുന്ന പല അഭ്യാസ പ്രകടനങ്ങളും നടത്തുന്ന ആഫ്രിക്കന്‍ ബാലന്റെ ദൃശ്യങ്ങള്‍ ആരോ ഫേസ്ബുക്കിലിട്ടതോടെയാണ് ശ്രദ്ധിക്കപ്പെടുന്നത്.
എന്നാല്‍ ഈ വിരുതന്റെ പേരോ മറ്റ് വിവരങ്ങളോ ഒന്നും അറിവായിട്ടില്ല.ഏകദേശം പത്തു വയസു തോന്നിക്കുന്ന ഈ ബാലന്റെ പ്രകടനങ്ങള്‍ കണ്ടാല്‍ ആരും തലയില്‍ കൈ വെച്ചു പോകും. എങ്ങനെയെങ്കിലും ഈ കൊച്ചു പ്രതിഭയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.