കളമശേരി: കളമശേരി, ഏലൂർ നഗര സഭകളിലെ മേഖലകളിൽ ആഫ്രിക്കൻ ഒച്ച് വർധിക്കുന്നത് ജനജീവിതം ദുസഹമാക്കുന്നു. സൗത്ത് കളമശേരി, ഇടപ്പള്ളി ടോൾ ജംഗ്ഷൻ,വട്ടേക്കുന്നം, ഏലൂർ നഗരസഭയിലെ പാതാളം, മഞ്ഞുമ്മൽ, പുതിയ റോഡ് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിലും പറമ്പുകളിലുമാണ് ഒച്ച് ശല്യം രൂക്ഷമായിരിക്കുന്നത്.
നല്ല വലിപ്പമുള്ള ഒച്ചുകളാണ് പലയിടത്തായി കാണുന്നത്.ഓല, വൃക്ഷാവശിഷ്ടങ്ങള്‍, മതിലുകൾ എന്നിവയില്‍ പറ്റിപ്പിടിച്ചരീതിയിലാണ് ഒച്ചുകള്‍ സാധാരണ കാണുന്നത്. ഇവിടെ ഇടവഴികളിലും മതിലുകളിലും പറ്റിപ്പിടിച്ചിരിക്കുന്നത് വഴിയാത്രക്കാർക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.
പലഭാഗത്തും കൂട്ടമായി ഇവയെകാണുന്നതായി വാര്‍ഡ് കൗൺസിലർമാർ പരാതി പറയുന്നുണ്ട്. വനങ്ങളില്‍ നിന്നെത്തുന്ന തടികളിലൂടെയാണ് ഒച്ചുകള്‍ എത്തുന്നതെന്നാണ് നഗരസഭ ആരോഗ്യവിഭാഗം പറയുന്നത്. പറമ്പുകൾ ഉപേക്ഷിക്കപ്പെട്ട നിലയിലാകുന്നതും ഒച്ചുകൾ പെരുകാനിടയാക്കുന്നുണ്ട്.