ആനക്കൂട്ടത്തില്‍ എപ്പോഴും ഒരു നേതാവു കാണും ഒരു കൊമ്പനാനയാവും അത്. മറ്റു കൊമ്പനാനകളുണ്ടെങ്കിലും നേതാവിനു മുമ്പില്‍ അവര്‍ അനുസരണയുള്ള അനുയായി മാത്രമായിരിക്കും. കുട്ടിയാനകളുടെ കുറുമ്പ് ആനക്കൂട്ടങ്ങള്‍ക്ക് പലപ്പോഴും തലവേദനയാകാറുണ്ട്. ആനക്കൂട്ടത്തിലെ എല്ലാ ആനകള്‍ക്കും കുട്ടിയാനകളുടെ വികൃതി അത്ര രസിക്കണമെന്നുമില്ല. ദക്ഷിണാഫ്രിക്കയിലെ ആഡോ എലിഫന്റ് നാഷണല്‍ പാര്‍ക്കില്‍ കുട്ടിയാനയോട് ഒറ്റയാന്റെ കലിപ്പ് തീര്‍ക്കുന്ന വീഡിയോ ദൃശ്യങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്.
സാവന്ന മേഖലയില്‍ ആഫ്രിക്കന്‍ ആനകളെ നിരീക്ഷിക്കുന്നതിനിടെ ഫോട്ടോഗ്രാഫറായ ഡങ്കന്‍ നോക്സ് ആണ് ഒറ്റയാന്റെ കലിപ്പും ആനക്കൂട്ടത്തിലെ കൊമ്പന്റെ മാസ് രംഗ പ്രവേശവും പകര്‍ത്തിയിരിക്കുന്നത്. ഒരാഴ്ച മാത്രം പ്രായമുള്ള കുട്ടിയാനയോടാണ് ഒറ്റയാന്‍ കലിപ്പ് തീര്‍ത്തത്.തള്ളയാന ഉള്‍പ്പെടുന്ന ആനക്കൂട്ടത്തിനൊപ്പം തടാകക്കരയില്‍ വെള്ളം കുടിക്കാന്‍ എത്തിയതാണ് ആശാന്‍. കൂട്ടത്തില്‍ നിന്ന് കുസൃതി കാട്ടി കുറച്ച് അങ്ങ് മാറിനില്‍ക്കുന്ന നേരമാണ് ഒറ്റയാന്‍ ഒരേയൊരു നില്‍പ്പ് നില്‍ക്കുന്നത് കണ്ട്.
എങ്കില്‍ ഒറ്റയാന്റെ അടുത്ത് അങ്ങ് ചെന്ന് നില്‍ക്കാമെന്ന കരുതിയ കുട്ടിയാനയ്ക്ക് പക്ഷെ തെറ്റി ഒറ്റയാന്റെ തുമ്പികൈ കൊണ്ട് കിട്ടിയ വീശിയടി ഒന്ന് കൊണ്ടിട്ടും കാര്യം മനസിലാകാതെ കുട്ടിയാന വീണ്ടും അടുത്തേക്ക് ചെല്ലുകയായിരുന്നു. എന്നാല്‍ വീണ്ടും തുമ്പിക്കൈ കൊണ്ട് വീശിയടിക്കുന്നതു കണ്ടതോടെ തള്ളയാന ഓടിയെത്തി തുമ്പികൈ കൊണ്ട് അടുത്തേക്ക് ചേര്‍ത്തു നിര്‍ത്തിയതും ഒറ്റയാന് പിടിച്ചില്ല. പിറകില്‍ നിന്ന് തള്ളയാനയെ കുത്തിയും കലിപ്പ് തീര്‍ത്തതോടെയാണ് ആനക്കൂട്ടത്തില്‍ നിന്ന് കൊമ്പന്‍ രംഗപ്രവേശം ചെയ്തത്. ഇതോടെ ഒറ്റയാന്‍ പിന്‍വാങ്ങുകയായിരുന്നു.വീഡിയോ ഇതിനോടകം വൈറലായിക്കഴിഞ്ഞു.