കൊച്ചി: എറണാകുളം മറൈന്ഡ്രൈവില അബ്ദുള്‍കലാം മാര്‍ഗില്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയംനടിച്ച് പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ തട്ടിയെടുക്കുകയും ചെയ്ത കേസില്‍ അറസ്റ്റിലായ യുവാക്കള്‍ സമാനരീതിയില്‍ പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ചിട്ടുണ്ടോയെന്ന് അന്വേഷണം.
കേസുമായി ബന്ധപ്പെട്ട് വയനാട് ബത്തേരി ബീനാച്ചി പറമ്പത്ത് വീട്ടില്‍ താഹിര്‍ (21), കണ്ണൂര്‍ തളിപ്പറമ്പ് തെക്കനത്ത് ആഷിന് (25) എന്നിവരെയാണ് മുളവുകാട് പോലീസ് അറസ്റ്റ് ചെയ്തത്.
അബ്ദുള്‍കലാം മാര്‍ഗില്‍ വരുന്ന മറ്റു പെണ്‍കുട്ടികളെ ഇവര്‍ ഇത്തരത്തില്‍ പ്രണയം നടിച്ചു ലൈംഗികമായി ഉപയോഗിച്ച് പണം കവര്‍ന്നിട്ടുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചതായി മുളവുകാട് എസ്ഐ എന്‍.ജെ. സുനേഖ് പറഞ്ഞു.
പ്രതികള്‍ മറ്റ് പെണ്‍കുട്ടികളെ ലഹരിക്ക് അടിമകള്‍ ആക്കിയിട്ടുണ്ടോ എന്നും ഇത്തരത്തിലുള്ള സംഘങ്ങള്‍ കൂടുതല്‍ സജീവമാണോ എന്നും അന്വേഷണം നടക്കുന്നുണ്ട്. ഇവരുടെ മൊബൈല്‍ ഫോണുകള്‍ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി വരും ദിവസം കസ്റ്റഡിയില്‍ വാങ്ങും.
മുളവുകാട് സ്വദേശിനിയായ 17കാരിയാണ് പീഡനത്തിന് ഇരയായത്. പീഡനത്തിന് ശേഷം വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി 2.45 പവന് വരുന്ന രണ്ട് മോതിരവും ഒരുമാലയും പ്രതികള്‍ കൈക്കലാക്കി.
സ്വര്‍ണഭരണങ്ങള്‍ വിറ്റും പണയംവച്ചും ലഭിച്ച പണം മയക്കുമരുന്നടക്കം വാങ്ങി ആര്‍ഭാടജീവിതം നയിക്കാനാണ് പ്രതികള്‍ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയുടെ വീട്ടിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന ആഭരണങ്ങള്‍ മോഷണം പോയെന്ന് കാട്ടി മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്കി. സംശയം തോന്നിയ അന്വേഷണ സംഘം 17കാരിയെ കണ്ട് കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് സ്വര്ണാഭരങ്ങള് കാമുകന് താഹിര്‍ തട്ടിയെടുത്ത വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.
സ്കൂള്‍ സമയം കഴിഞ്ഞ് അബ്ദുള്‍കലാം മാര്‍ഗില്‍ വിശ്രമിക്കുന്നത് പെണ്‍കുട്ടിയുടെ പതിവ് രീതിയായിരുന്നു. നാട്ടില്‍ മറ്റൊരു പെണ്‍കുട്ടിയുമായി വിവാഹം ഉറപ്പിച്ചിരുന്ന താഹിര്‍ ഇവിടെവച്ച് പരിചയപെടുകയും ഇന്‍സ്റ്റഗ്രാം ഐഡി വാങ്ങി ചാറ്റിംഗ് നടത്തുകയും ചെയ്തു. വിഷ്ണു എന്ന വ്യാജപ്പേരാണ് തട്ടിപ്പിന് ഉപയോഗിച്ചത്.
പിന്നീട് അബ്ദുള്‍കലാം മാര്‍ഗിലും മറ്റും എത്തിച്ച് താഹിര്‍ ലൈംഗികമായി ദുരുപയോഗം ചെയ്തു. തുടര്‍ന്ന് സുഹൃത്തായ ആഷിനെ കൂടേക്കൂട്ടി ഭീഷണിതുടങ്ങി.
ഭീതിയിലായ പെണ്‍കുട്ടി ഇരുവരും ആവശ്യപ്പെട്ടത് പോലെ ആഭരണങ്ങള്‍ നല്കി. തട്ടിയെടുത്ത ആഭരണങ്ങള്‍ ആഷിനാണ് വില്‍ക്കുകയും പണയം വയ്ക്കുകയും ചെയ്തത്.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ താഹിറിനെ വയനാട്ടിലെ വീട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. താഹിറിനെ ചോദ്യം ചെയ്പ്പോഴാണ് ആഷിന് എറണാകുളത്തുണ്ടെന്ന് അറിഞ്ഞത്.
പോലീസിന്റെ ആവശ്യപ്രകാരം താഹിര്‍ ആഷിനെ ഫോണ്‍ വിളിക്കുകയും ഹൈക്കോടതി ജംഗ്ഷനില്‍ വരാന്‍ ആവശ്യപ്പെടുകയായിരുന്നു.
ഇവിടെ എത്തിയ ആഷിന് പോലീസിനെ കണ്ടു രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും ബലപ്രയോഗത്തിലൂടെ പ്രതിയെ കീഴ്പ്പെടുത്തി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.