കാബൂൾ: അഫ്ഗാനിസ്ഥാൻ ബൗളർ അഫ്താബ് ആലത്തിനു ഒരു വർഷത്തെ വിലക്ക്. അഫ്ഗാൻ ക്രിക്കറ്റ് ബോർഡാണ് താരത്തിനു ഒരു വർഷത്തെ വിലക്ക് ഏർപ്പെടുത്തിയത്. ലോകകപ്പ് ടൂർണമെന്റിനിടെ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന കുറ്റത്തിനാണ് നടപടി.
അഫ്ഗാൻ ക്രിക്കറ്റ് ബോർഡ് നിയമിച്ച അച്ചടക്ക സമിതിയുടെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് താരത്തെ ആഭ്യന്തര-രാജ്യാന്തര ക്രിക്കറ്റിൽനിന്നും ഒരു വർഷത്തേക്ക് വിലക്കാൻ തീരുമാനിച്ചത്. ലോകകപ്പിനിടെ ആലത്തിനെ നാട്ടിലേക്ക് തിരിച്ചയച്ചിരുന്നു. പ്രത്യേക സാഹചര്യത്തിലാണ് നടപടിയെന്നായിരുന്നു വിശദീകരണം.
എന്നാൽ സതാംപ്ടണിൽ ടീം താമസിച്ച ഹോട്ടലിൽ ഒരു യുവതിയോട് അപമര്യാദയായി പെരുമാറിയതാണ് താരത്തിനെതിരെ നപടി ഉണ്ടാകാൻ കാരണമായത്. ഇന്ത്യക്കെതിരായ മത്സരത്തിലാണ് ആലം അവസാനമായി കളിച്ചത്. അന്നായിരുന്നു ഹോട്ടലിൽ താരം മോശം പെരുമാറ്റം നടത്തിയത്.