ബെർലിൻ: അഫ്ഗാനിൽ നിന്നുള്ള ആദ്യ ജർമൻ സൈനിക വിമാനം ജർമനിയിലെത്തി. ആദ്യ വിമാനത്തിൽ അഞ്ച് ജർമൻകാർ, രണ്ട് ഡച്ചുകാർ ഉൾപ്പടെ ഏഴ് യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
രണ്ടാമത്തേതിൽ, 125 പേർ. ആദ്യ ഒഴിപ്പിക്കലിൽ 132 പേരെയാണ് അഫ്ഗാനിസ്ഥാനിൽ നിന്ന് പട്ടാളം രക്ഷിച്ചത്.
വിമാനം പറക്കുന്നതിനിടയിൽ വായുവിൽ ഞെട്ടിക്കുന്ന നിമിഷങ്ങളും ഉണ്ടായതായി റിപ്പോർട്ടുണ്ട്.
മൂന്നു വയസുള്ള കുട്ടി രണ്ടാമത്തെ വിമാനത്തിൽ കുഴഞ്ഞുവീണപ്പോൾ പട്ടാളക്കാരുടെ സഹായത്താൽ കുട്ടിക്ക് പരിചരണം നൽകി രക്ഷിച്ചു.
രണ്ടാമത്തെ ഒഴിപ്പിക്കൽ ഫ്ളൈറ്റിനായി കാബൂൾ വിമാനത്താവളം പാരാ ട്രൂപ്പർമാരാണ് സുരക്ഷിതമാക്കി ഇറക്കിയത്.
ജർമനിയുടെ മൂന്നാമത്തെ റെസ്ക്യൂ വിമാനം താഷ്കെന്റിൽ നിന്ന് കാബൂളിലേക്ക് പുറപ്പെടും,
അഫ്ഗാൻ തലസ്ഥാനത്തുള്ള ജർമൻ പൗരന്മാരെയും എംബസി ജീവനക്കാരെയും പ്രാദേശിക സഹായികളെയും താലിബാന്റെ പിടിയിൽ നിന്ന് രക്ഷിക്കാനാണ് വീണ്ടും പറക്കുന്നത്.
അതേസമയം ചൊവ്വാഴ്ച താഷ്കന്റിൽ നിന്ന് കാബൂളിലേക്ക് നാലാമത്തെ ആംബുലൻസ് വിമാനം പറക്കുമെന്ന് ഫെഡറൽ വിദേശകാര്യ മന്ത്രി ഹൈക്കോ മാസ് അറിയിച്ചു.
ജർമ്മൻ പൗരന്മാർക്ക് പുറമേ, നാറ്റോ അംഗരാജ്യങ്ങളിലെ പൗരന്മാർ, പ്രാദേശിക സഹായികൾ, മൂന്ന് വയസുള്ള അഫ്ഗാൻ പെണ്കുട്ടി എന്നിവരും ഉണ്ടായിരുന്നു.
നിലവിലെ സ്ഥിതിഗതികൾ അനുസരിച്ച്, വ്യോമസേന രണ്ടാമത്തെ ഒഴിപ്പിക്കൽ ശ്രമത്തിന് പ്രത്യേക ഫ്ളൈറ്റ് നിയമങ്ങൾ പുറപ്പെടുവിച്ചിരുന്നു.
വിമാനത്തിൽ കയറാൻ കഴിയുന്നത്ര ആളുകളെ കയറ്റാൻ പട്ടാളക്കാരെ അനുവദിച്ചു. സീറ്റോ സീറ്റ് ബെൽറ്റോ ഒന്നും പ്രശ്നമാക്കാതെയാണ് ആളുകളെ കയറ്റിയത്.
കാബൂൾ എയർപോർട്ടിലെ ഗ്രൗണ്ടിലെ കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽ ജർമ്മൻ സൈനിക വിമാനം അഫ്ഗാൻ തലസ്ഥാനത്ത് നിന്ന് ഏഴ് ജർമൻകാരെ തിരിച്ചു ജർമനിയിൽ എത്തിച്ചുവെന്നു വെളിപ്പെടുത്തി.
എന്നാൽ ആയിരക്കണക്കിന് തദ്ദേശ വാസികളായ ആളുകൾ വിമാനത്താവളത്തിൽ കാത്തിരുന്നതായും സേന വക്താവ് പറഞ്ഞു.
സൈനിക വിമാനത്തിന് 114 സീറ്റുകളുണ്ട്, പക്ഷേ കൂടുതൽ കാര്യക്ഷമമായ ശേഷിയുണ്ട്, എന്നിട്ടും എ 400 എം തരം എയർബസ് വിമാനത്തിൽ 7 പേരെ മാത്രമാണ് പ്രവേശിപ്പിച്ചത്.
താലിബാൻ രാജ്യത്തിന്റെ നിയന്ത്രണം തിരിച്ചുപിടിച്ചതിനുശേഷം അഫ്ഗാനിസ്ഥാനിൽ നിന്നുള്ള ഏറ്റവും ദുർബലരായ ആളുകളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്യണമെന്ന് യൂറോപ്യൻ യൂണിയനോട് ജർമൻ ചാൻസലർ അംഗലാ മെർക്കൽ ആവശ്യപ്പെട്ടു.
യുഎൻ അഭയാർഥി ഏജൻസിയായ യുഎൻഎച്ച്സിആറുമായി ഏകോപിപ്പിച്ച് അയൽരാജ്യങ്ങളിൽ ആദ്യം സഹായിക്കേണ്ടത് അഫ്ഗാനിസ്ഥാനിൽ നിന്ന് പലായനം ചെയ്യുന്നവരെയാണെന്ന് മെർക്കൽ ബെർലിനിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണ് തന്റെ രാജ്യവും ജർമനിയും മറ്റു യൂറോപ്യൻ യൂണിയൻ രാജ്യങ്ങളും മാനദണ്ഡങ്ങൾ സമന്വയിപ്പിച്ചും യൂറോപ്യൻ ഐക്യദാർഢ്യം പ്രകടിപ്പിച്ചും ക്രമരഹിതമായ കുടിയേറ്റം തടയുന്നതിന് ന്ധകരുത്തുറ്റതും ഏകോപിതവും ഐക്യവുംന്ധ ഉള്ള ഒരു പ്രതികരണം സംഘടിപ്പിക്കുമെന്ന് വെളിപ്പെടുത്തി.
എന്നാൽ അഫ്ഗാനിസ്ഥാനിൽ ഏറ്റവും കൂടുതൽ ഭീഷണി നേരിടുന്നവരെ സംരക്ഷിക്കുന്നതിനുള്ള കടമ ഫ്രാൻസ് തുടരുമെന്ന് മാക്രോണ് ഉൗന്നിപ്പറഞ്ഞു.
കുടിയേറ്റക്കാരെ അപകടത്തിലാക്കുന്ന എല്ലാത്തരം കടത്തലുകളെയും പ്രോത്സാഹിപ്പിക്കുന്ന അപകടകരവും ഗണ്യമായ ക്രമരഹിതമായ കുടിയേറ്റ പ്രവാഹങ്ങൾക്കെതിരെ മുൻകൂട്ടി അറിയുകയും സംരക്ഷിക്കുകയും വേണമെന്നുംം അദ്ദേഹം പറഞ്ഞു.
റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ