മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി രവി ശാസ്ത്രി തന്നെ തുടരും. കപില്‍ ദേവ് അധ്യക്ഷനായ മൂന്നംഗ ഉപദേശക സമിതിയാണ് പരിശീലകനെ പ്രഖ്യാപിച്ചത്. വിദേശ പരിശീലകരായിരുന്നു ശാസ്ത്രിയ്ക്ക് വെല്ലുവിളി ഉയർത്തിയിരുന്നത്. മുൻ ന്യൂസിലൻഡ് പരിശീലകൻ മൈക് ഹെസൻ, മുൻ ശ്രീലങ്കൻ പരിശീലകൻ ടോം മുഡി എന്നിവരായിരുന്നു ശാസ്ത്രിയ്ക്കൊപ്പം പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്.
കപിലിനെ കൂടാതെ മുന്‍ ഇന്ത്യന്‍ വനിതാ താരം ശാന്ത രംഗസ്വാമി, മുന്‍ പരിശീലകന് അന്‍ഷുമാന്‍ ഗെയ്ക്ക്വാദ് എന്നിവരാണ് ഉപദേശകസമിതിയിലെ മറ്റ് അംഗങ്ങള്‍. മുന്‍ ഇന്ത്യന്‍ ഫീല്‍ഡിങ് പരിശീലകന് റോബിന് സിങ്, ഇന്ത്യന്‍ ടീമിന്റെ മുന്‍ മാനേജര്‍ ലാല്‍ചന്ദ് രജ്പുത് എന്നിവരും അന്തിമ പട്ടികയില്‍ ഇടം നേടിയിരുന്നു.
ശാസ്ത്രി തന്നെ തുടരുമെന്ന് നേരത്തെ, റിപ്പോര്‍ട്ടുകളുണ്ടായിരുന്നു പരിശീലക സ്ഥാനത്തേക്ക് ഇന്ത്യക്കാര്‍ക്കു തന്നെയാണ് മുന്‍ഗണനയെന്നും ഉപദേശക സമിതി നേരത്തെ വ്യക്തമാക്കിയിരുന്നു. 2014 മുതല്‍ 2016 വരെ ടീം ഇന്ത്യയുടെ ഡയറക്ടറായെത്തിയ രവിശാസ്ത്രി 2017ൽ അനിൽ കുംബ്ലെയുടെ പകരക്കാരനായാണ് ഇന്ത്യയുടെ മുഖ്യ പരിശീലകനാകുന്നത്.