കാട്ടാക്കട: ആർക്കും കയറാം ഈ വന ഭൂമിയിൽ. ഏതു വാഹനത്തിലും പോകാം. വേണമെങ്കിൽ ഇവിടെ തങ്ങുകയും ചെയ്യാം.
1992 ൽ പരുത്തിപ്പള്ളി വനം വിഭാഗത്തിലേയും നെയ്യാർ, പേപ്പാറ വന്യജീവി സങ്കേതത്തിലേയും വന ഭൂമി ചേർത്ത് ബയോളജിക്കൽ പാർക്ക് പദ്ധതി തയാറാക്കിയത് .
കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അത് തടഞ്ഞതോടെ പദ്ധതി സർക്കാർ ഉപേക്ഷിച്ചു. പിന്നെ ഈ വന ഭൂമി വന്യജീവി സങ്കേതമായി മാറ്റുകയായിരുന്നു.
അതുകൊണ്ട് കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്തിയതായി ചട്ടവും കൊണ്ടുവന്നു. എന്നാൽ ആ ചട്ടം ഇപ്പോൾ പാലിക്കുന്നില്ല.
കുറ്റിച്ചൽ പഞ്ചായത്തിലെ ഈ വന മേഖലയിൽ 27 ആദിവാസി സെറ്റിൽമെന്റുകളാണുള്ളത്. ഏകദേശം 3000 ത്തോളം വനവാസികളാണ് ഇവിടെ പാർക്കുന്നത്.
ആദിവാസി ഊരുകളിലേക്ക് പുറത്തുനിന്നുള്ളവർക്ക് കടന്നു ചെല്ലാൻ കർശന നിയന്ത്രണമാണ് വനം വകുപ്പ് ഏർപ്പെടുത്തിയിരിക്കുത്. എന്നാൽ ഈ നിയന്ത്രണങ്ങൾ പലപ്പോഴും പാലിക്കപ്പെടുന്നില്ല .
കോട്ടൂർ സ്റ്റാൻഡിലെ ടാക്സികൾ, ഒാേട്ടാ റിക്ഷകൾ എിന്നിവയ്ക്ക് ചെക്ക് പോസ്റ്റു വഴി യഥേഷ്ടം കടന്നു പോകാം. ഇവർക്ക് കാര്യമായ ചെക്കിംഗുകളില്ല.
സ്വകാര്യ വാഹനങ്ങൾക്ക് കാനന പാതയിലേക്ക് കടക്കാൻ ഒരു വിലക്കുമില്ല. ആദിവാസികൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ പട്ടണത്തിലേക്ക് പോകാനാണ് കോട്ടൂരിൽ നിന്ന് ടാക്സികൾ വിളിക്കാറുള്ളത്.
ഇങ്ങനെ വനത്തിനുള്ളിലേക്ക് കടന്നു പോകുന്ന വാഹനങ്ങൾ നിശ്ചിത സമയത്തിനുള്ളിൽ തിരിച്ചു പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വനപാലകർ ശ്രദ്ധിക്കാറില്ലെന്ന് പരാതിയുണ്ട്.
വനാതിർത്തി കടന്നു വരുന്നുവരെ നിരീക്ഷിക്കുവാൻ മാങ്കോട് സ്ഥാപിച്ച വാച്ച് ടവറിൽ ഇതേവരെ കാവൽക്കാരെ നിയമിച്ചിട്ടില്ല.
വന മേഖലയിലെ കാവൽപ്പുരകളിൽ നിരീക്ഷണ കാമറ സ്ഥാപിക്കണമെന്നും എക്കോ ഡവലപ്പ്മെന്റ് കമ്മിറ്റിയുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
നിരീക്ഷണ കാമറ സ്ഥാപിച്ച് ഇവയെ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസുമായി ബന്ധിപ്പിക്കണമെന്ന ഇവരുടെ ആവശ്യം അധികൃതർ ചെവികൊണ്ടില്ല.
വനത്തിലെ അതിക്രമങ്ങൾ തടയാൻ സർക്കാർ ഇവിടെ പോലീസ് പിക്കറ്റ് സ്റ്റേഷൻ സ്ഥാപിക്കാൻ ഉത്തരവുണ്ടായിരുന്നു. നടപടികൾ ഉണ്ടായില്ല.