കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ മാതാവും രണ്ടാനച്ഛനും ഉൾപ്പടെ എട്ട് പേർ കുറ്റക്കാരാണെന്ന് കോടതി.
സംഭവം നടന്ന് 14 വർഷത്തിനു ശേഷമാണ് കേസിൽ കോടതി വിധി പറയുന്നത്.
കോഴിക്കോട് അതിവേഗ കോടതിയാണ് വിധി പറഞ്ഞത്. ഒന്നാം പ്രതിക്ക് ഏഴ് വർഷം തടവും മറ്റ് പ്രതികൾക്ക് 10 വർഷത്തെയും തടവ് ശിക്ഷ കോടതി വിധിച്ചു.
സംഭവം നടക്കുമ്പോൾ പെൺകുട്ടി പ്രായപൂർത്തിയാകാതിരുന്നതിനാൽ അഞ്ച് വർഷത്തെ തടവും ശിക്ഷയും പ്രതികൾ അനുഭവിക്കണം.
കേസിൽ രണ്ട് പേരെ തെളിവില്ലെന്ന് കണ്ട് കോടതി കുറ്റവിമുക്തരാക്കി.
കുട്ടിയെ മാതാവിന്റെ ഒത്താശയോടെ ആദ്യം പീഡിപ്പിച്ച രണ്ടാനച്ഛൻ പിന്നീട് പലയാളുകൾക്കും കുട്ടിയെ പീഡിപ്പിക്കാനായി ഒത്താശ ചെയ്തുവെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്.
കോടതി വിധി പ്രസ്താവിച്ചതിന് പിന്നാലെ പീഡിപ്പക്കപ്പെട്ട കുട്ടിയുടെ അമ്മ കോടതിയിൽ ബോധരഹിതയായി വീണു.