കോൽക്കത്ത: ജാദവ്പുർ സർവകലാശാലയിലെത്തിയ ബിജെപി നേതാവ് അഗ്നിമിത്ര പോളിനെ വിദ്യാർഥികൾ അപമാനിച്ചതായി പരാതി. ദേഹോപദ്രവം ഏൽപ്പിച്ചെന്നും വസ്ത്രം വലിച്ചുകീറിയെന്നും അഗ്നിമിത്ര പോലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം സർവകലാശാലയിലെത്തിയ ബാബുൽ സുപ്രിയോയെ അഞ്ച് മണിക്കൂറോളം വിദ്യാർഥികൾ തടഞ്ഞുവച്ചിരുന്നു.
അഗ്നിമിത്രയും മന്ത്രിക്കൊപ്പമുണ്ടായിരുന്നു. എബിവിപി സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായാണ് ഇവർ കാന്പസിലെത്തിയത്. കേന്ദ്രമന്ത്രി ബാബുൽ സുപ്രിയോ അപമര്യാദയായി പെരുമാറിയതായി വിദ്യാർഥിനികളോട് ആരോപിച്ചിരുന്നു.
എന്തിനാണ് നിങ്ങൾ ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നതെന്നും ഇതിനാണോ കാന്പസിൽ വരുന്നതെന്നും മന്ത്രി ചോദിച്ചതായി വിദ്യാർഥികൾ പറഞ്ഞു. അതേസമയം, തനിക്കെതിരേ പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരേ ബാബുൽ സുപ്രിയോ രംഗത്തെത്തി. പ്രതിഷേധിച്ച വിദ്യാർഥികൾ ഭീരുക്കളും തെമ്മാടികളുമാണെന്ന് സുപ്രിയോ ആരോപിച്ചു.