ഡോ. എം. പി. നായർ സംവിധാനം ചെയ്യുന്ന ഹൊറർ ചിത്രമാണ് അഗ്നിമുഖം. സൈക്കോ ക്രൈം പശ്ചാത്തലത്തിലുള്ള ചിത്രം അരുൺ സിനി ഫിലിം പ്രോഡക്ഷൻസിന്റെ ബാനറിൽ അരുൺ വിശ്വനാഥ് ആണ് നിർമിക്കുന്നത്. അജി ചന്ദ്രശേഖർ തിരക്കഥയും സംഭാഷണവും രചിക്കുന്നു.സോണി പുന്നശ്ശേരി ആണ് ലൈൻ പ്രൊഡ്യൂസർ.
യുവരാജ, വഞ്ചിയൂർ പ്രവീൺകുമാർ , സോണിയ മൽഹാർ, ജോബി, ഷിമ്മി, ഊർമിള, സവിത നായർ, ആരാധന അരുൺ, അലംകൃത സന്ദീപ്, ഹന്ന സോണി, രുദ്രനാഥ്, നക്ഷത്ര, നേഹ, അവനിക, അനന്ദിത, പാർവതി, ആര്യമിത്ര, അശ്വമിത്ര തുടങ്ങിയവരാണ് പ്രധാന താരങ്ങൾ.
ക്യാമറ, എഡിറ്റർ: വി . ഗാന്ധി, സംഗീതം: രവികിരൺ, പ്രൊഡക്ഷൻ കൺട്രോളർ: സാബുഘോഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ജയൻ പോറ്റി, പ്രൊഡക്ഷൻ മാനേജർ: പരമേശ്വരൻ പള്ളിക്കൽ, അസോസിയേറ്റ് ഡയറക്ടർ: ബിബിൻ ബാബു, പിആർഒ: റഹിം പനവൂർ, കോറിയോഗ്രാഫി: സ്നേഹാ നായർ.
ആലപ്പുഴ പുളിങ്കുന്നിൽ സിനിമയുടെ പൂജ നടന്നു. സ്വാമി ബാബാ ശ്രീയോഗി, സ്വാമി ശ്രീസുബ്രഹ്മണ്യ രാജേന്ദ്ര, സൗത്ത് ഇന്ത്യൻ ഫിലിം ഇൻഡസ്ട്രി വർക്കേഴ്സ് പ്രൊട്ടക്ഷൻ യൂണിയൻ പ്രസിഡന്റ് ധനശേഖർ, സിനിമയിലെ താരങ്ങൾ, അണിയറക്കാർ എന്നിവർ പൂജാ ചടങ്ങിൽ പങ്കെടുത്തു. തൃശൂർ, കണ്ണൂർ, ഹരിപ്പാട്, തിരുവനന്തപുരം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം നടക്കും.