
അഗ്നി പര്‍വതത്തിന് മുകളില്‍ കെട്ടിയ ഇരുമ്പ് വടത്തില്‍ കൂടി നടന്ന് റിക്കാര്‍ഡ് സൃഷ്ടിച്ച യുവാവ്. നിക്കരാഗ്വയിലെ മാസായ അഗ്നിപര്‍വതത്തിന് മുകളില്‍ കൂടിയാണ് നിക് വാളെന്ദ എന്ന യുവാവ് സാഹസിക പ്രകടനം നടത്തിയത്.
ലോക പ്രശസ്തമായ ദ് ഫ്ളൈയിംഗ് വാളെന്ദ എന്ന സര്‍ക്കസ് കുടുംബത്തിലെ അംഗമാണ് നിക്. 1,800 അടി ഉയരത്തില്‍ ഏകദേശം 31 മിനിട്ട് കൊണ്ടാണ് അദ്ദേഹം തന്റെ ദൗത്യം പൂര്‍ത്തിയാക്കിയത്. സുരക്ഷ ഉപകരണങ്ങള്‍ ധരിച്ചാണ് 41കാരനായ നിക് പ്രകടനം നടത്തിയത്.
നിക് തന്നെയാണ് ഈ പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ട്വീറ്റ് ചെയ്തത്. അദ്ദേഹത്തെ അഭിനന്ദിച്ച് നിരവധിയാളുകള്‍ രംഗത്തെത്തുന്നുണ്ട്.