തൃശൂർ: ജില്ലാ പഞ്ചായത്തിലേക്ക് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥി അമ്മാടം ഡിവിഷനിൽ. ആഗ്നസ് മേരി തെരേസയ്ക്ക് 22 വയസുമാത്രം.
സിഎംപി സ്ഥാനാർഥിയായി നക്ഷത്രം അടയാളത്തിലാണ് ആഗ്നസ് മൽസരിക്കുന്നത്. ഇപ്പോഴും വിദ്യാർഥിനിയാണ്.
കോടന്നൂർ തറയിൽ വീട്ടിൽ അഡ്വ. സാം സക്കറിയാസിന്റെ മകളാണ്. തൃശൂർ സെന്റ് മേരീസ് കോളജിൽ എം.എ. ഹിസ്റ്ററി വിദ്യാർഥിനിയാണ് ഈ മിടുക്കി.
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽനിന്നാണ് ബിഎ ഹിസ്റ്ററി ബിരുദം നേടിയത്.
അമ്മാടം ഡിവിഷനിൽ സിപിഐയുടെ ഷീന പറയങ്ങാട്ടിൽ, ബിജെപിയുടെ റിനി പ്രദീപ് എന്നിവരാണ് ഇതര സ്ഥാനാർഥികൾ. കഴിഞ്ഞ തവണ സിപിഐയുടെ ഷീല വിജയകുമാർ മൽസരിച്ച ഡിവിഷനാണിത്.