തീയറ്ററുകള്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന പൃഥിരാജ് സിനിമയ്ക്കെതിരേ അഹല്യ ഹോസ്പിറ്റല്‍ അധികൃതര്‍ രംഗത്ത്. ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ തങ്ങളുടെ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരേ നിയമ നടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് പ്രതിനിധികള്‍ അറിയിച്ചു.
പൃഥ്വിരാജിനൊപ്പം തിരക്കഥാകൃത്തായ സച്ചി, സംവിധായകന് ലാല്‍ ജൂനിയര്‍, നിര്‍മ്മാതാക്കളായ ലിസ്റ്റിന് സ്റ്റീഫന്‍, സുപ്രിയ മേനോന് എന്നിവര്‍ക്കെതിരെയും നിയമനടപടി കൈക്കൊള്ളുമെന്ന് മെഡിക്കല്‍ ഓഫീസര്‍ സജീവ് ചെറിയാന് ജേക്കബ്, ഗ്രൂപ്പ് എംഡി എന്‍ ഭുവനചന്ദ്രന് എന്നിവര്‍ അറിയിച്ചു.
സിനിമയില്‍ നായകനായ പൃഥിരാജ് പലവട്ടം അഹല്യാ ഗ്രൂപ്പിന്റെ പേര് മോശമായി പരാമര്‍ശിച്ചുവെന്നു കാട്ടി സാംസ്കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും പരാതി നല്‍കിയിട്ടുണ്ട്.