ഓമ്മന്‍ ചാണ്ടിയും’പെണാറായും…! കേരള രാഷ്ട്രീയം മനപ്പാഠം; ഇഷ്ടമുള്ള മലയാളി മമ്മൂട്ടി; താജ്മഹലിന്‍റെ മണ്ണില്‍ മലയാളിയെപ്പോലെ അഹമ്മദ്

സെബി മാത്യു
2017janu28ahammed

ന്യൂഡല്‍ഹി: വിശപ്പെന്ന വാക്കിന്‍ അര്‍ഥം മനസിലാക്കാന്‍ ഒരു ആംഗ്യം മതിയാകും. എന്നാല്‍, ആഗ്രയില്‍ ചെന്നു താജ്മഹലിലേക്കുള്ള വഴി ചോദിക്കാന്‍ കുറഞ്ഞത് രണ്ടു ‘ഭാഷകളെങ്കിലും കൈവശം വേണം. വിശപ്പിനും താജ്മഹലിനും ഇടയില്‍ മനസുനിറയെ ഒരുപാട് ‘ാഷകളില്‍ ഉത്തരങ്ങളുമായി നിര്‍ത്താതെ ഓടിക്കൊണ്ടിരിക്കുന്ന ഒരു ഓട്ടോറിക്ഷയുണ്ട്, ബിസ്മില്ല. അതിനുള്ളില്‍ ആഗ്രഹിച്ചു പഠിച്ചു മലയാളം പറയുന്ന അഹമ്മദ് എന്ന ആഗ്രക്കാരനുമുണ്ട്.

അഹമ്മദിന്‍റെ ”’ഓമ്മന്‍ ചാണ്ടി’’ നമ്മുടെ ഉമ്മന്‍ ചാണ്ടിയാണ്. “പെണാറായി’ സാക്ഷാല്‍ പിണറായി വിജയനും. ആഗ്രയിലിറങ്ങി നില്‍ക്കുമ്പോള്‍ അടുത്തു വന്നു നില്‍ക്കുന്ന ബിസ്മില്ല എന്ന ഓട്ടോറിക്ഷയുടെ ഉള്ളില്‍ നിന്നും “കയറൂ ചങ്ങാതി, നമുക്ക് പോകാം’ എന്ന മലയാളംകൂടി കേള്‍ക്കുമ്പോഴാണ് അഹമ്മദ് നമ്മുടെ കൂട്ടുകാരനാകുന്നത്.

ഡല്‍ഹിയോട് ചേര്‍ന്നു കിടക്കുന്ന ഉത്തര്‍പ്രദേശിന്‍റെ ഭാഗമാണ് ആഗ്ര. താജ്മഹല്‍ കാണാന്‍ വരുന്ന മലയാളികളടക്കമുള്ളവരുടെ ഇടത്താവളമാണിത്. നോട്ടം കൊണ്ടു മലയാളിയെന്ന് തോന്നുന്നവരുടെ മുന്നില്‍ ചേട്ടാ, ചേച്ചി വിളിയോടെ അഹമ്മദിന്‍റെ ഓട്ടോ വന്നു നില്‍ക്കും. കനകച്ചിലങ്ക പോലെ കിലുങ്ങിയല്ലെങ്കിലും കുലുക്കമില്ലാതെ മലയാളം പറയും അഹമ്മദ്. രാഷ്്്ട്രീയത്തിനപ്പുറം അഹമ്മദിന് ഇഷ്ടമുള്ള മറ്റൊരു മലയാളി മമ്മൂട്ടിയാണ്.

ഉത്തര്‍പ്രദേശ് തെരഞ്ഞടുപ്പു ചൂടില്‍ മുങ്ങി നില്‍ക്കുമ്പോഴും സമാധാനമില്ലാത്ത സമാജ്‌വാദി പാര്‍ട്ടിയും കുടുംബ വഴക്കിനെക്കാളും കോണ്‍ഗ്രസിന്‍റെ കൂട്ടു മത്സരത്തേക്കാളും ബിജെപി വരുമോ എന്ന ആശങ്കയെക്കാളും അഹമ്മദിന് കാണാപ്പാഠം കേരളത്തിലെ രാഷ്്്ട്രീയ വാര്‍ത്തകളാണ്. ഏറ്റവും അടുത്ത ദിവസം കണ്ണൂരില്‍ നടന്ന സിപിഎംആര്‍എസ്എസ് സംഘര്‍ഷങ്ങളെക്കുറിച്ച് കേരളത്തിലും ഇങ്ങനെ ആയിപ്പോവുകയാണോ എന്നൊരു ആശങ്ക കൂടി അഹമ്മദ് പങ്കുവെക്കുമ്പോള്‍ കേരളീയനല്ലാത്ത ആഗ്രക്കാരനായ അഹമ്മദ് എന്ന മലയാളിയെക്കുറിച്ച് കൂടുതലറിയാന്‍ തോന്നും.

ആഗ്ര റെയില്‍വേ സ്‌റ്റേഷനു സമീപമാണു കാലാ അഹമ്മദ് എന്ന അഹമ്മദ് ‘ഭായിയുടെ വീട്. ഉമ്മയുടെ ബാപ്പയുടെ മക്കളില്‍ താന്‍ അല്‍പം കറുത്തു പോയത് കൊണ്ടാണ് കാല അഹമ്മദ് എന്ന പേര് വീണതെന്നാണ് ‘ഭായ് പറയുന്നത്.

അഹമ്മദിനും ‘ഭാര്യ സിമിക്കും മൂന്നു പെണ്‍മക്കളും ഒരാണ്‍ കുട്ടിയുമാണ്. യുപി സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടീമിന്‍റെ കളിക്കാരനായിരുന്നു അഹമ്മദ്. നിര്‍ഭാഗ്യമോ നിയോഗമോ തന്നെ ഓട്ടോറിക്ഷയിലെത്തിച്ചു എന്നായിരുന്നു അഹമ്മദ് ‘ഭായിയുടെ ദീര്‍ഘ നിശ്വസം.
വര്‍ഷങ്ങള്‍ക്കു മുന്‍പ് അജ്മീരില്‍ ജോലി നോക്കവേ മലപ്പുറംകാരന്‍ നാസറില്‍ നിന്നാണ് അഹമ്മദ് മലയാളം പഠിച്ചത്. പിന്നെ ആഗ്രയിലെത്തിയപ്പോള്‍ താജ്മഹലിലേക്കുള്ള വഴികാട്ടിയെന്ന നിലയില്‍ മലയാളം മനസിലുറച്ചു പഠിച്ചു. ഒപ്പം മോശമല്ലാത്ത ഇംഗ്‌ളീഷും പറയും അഹമ്മദ്. ടിവി ചാനലുകളും മറ്റും സജീവമായതോടെ എഴുതാനും വായിക്കാനും അറിയില്ലെങ്കിലും മലയാളം വാര്‍ത്ത ചാനലുകള്‍ കണ്ട് കേരള രാഷ്ട്രീയം ഉള്‍പ്പടെ മനപ്പാഠമാക്കിക്കഴിഞ്ഞു ഈ യുപിക്കാരന്‍. കേരളത്തിലെ ഓരോ മണ്ഡലത്തിലെയും എംപിമാരെയും എംഎല്‍എമാരടക്കമുള്ള പ്രമുഖ രാഷ ്ട്രീയ നേതാക്കളുടെ പേരു വിവരങ്ങള്‍ വരെ അഹമ്മദിന് കാണാതറിയാം.

മുഗള്‍ രാജവംശത്തിന്‍റെ വംശാവലി, ഫുട്‌ബോള്‍, ഗസല്‍ അങ്ങനെ അറിയാവുന്ന വിവരശേഖരം മുഴുവന്‍ അഹമ്മദ് നമ്മുടെ താത്പര്യങ്ങള്‍ക്കു മുന്‍പില്‍ തുറന്നിടുന്‌പോള്‍ സഞ്ചരിക്കുന്ന വിജ്ഞാനകോശം കൂടിയാകുന്നു അഹമ്മദിന്‍റെ ബിസ്മില്ല. യുപി തെരഞ്ഞെടുപ്പിന്‍റെ ‘ഭാഗമായെത്തിയ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ മുന്നിലെത്തിയതോടെ അഹമ്മദ് ചാനലിലും താരമായി.

ആഗ്രയിലെത്തുന്ന മലയാളികളടക്കമുള്ളവര്‍ക്ക് കുറഞ്ഞ ചെലവില്‍ താമസവും ‘ക്ഷണവും തരപ്പെടുന്നിടത്തേക്ക് അഹമ്മദും ബിസ്മില്ലയും കൊണ്ടു ചെന്നെത്തിക്കും. അങ്ങനെ ബിസ്മില്ല ഇനിയും ഒരുപാട് സഞ്ചാരികളുമായി താജ്മഹലിലേക്കും തിരിച്ചും ഓടിക്കൊണ്ടേയിരിക്കും. ഓടുന്ന വഴികള്‍ക്കനുസരിച്ച് ഗിയര്‍ മാറുന്ന പോലെ കയറുന്ന ആളുകളുടെ ‘ഭാഷയില്‍ മറുപടി പറഞ്ഞ് അതിനുള്ളില്‍ അഹമ്മദ് എന്ന അത്ഭുതവുമുണ്ടായിരിക്കും.

Related posts