ബോളിവുഡിലെ മുന്‍കാല നായകന്‍ സുനില്‍ഷെട്ടിയുടെ മകന്‍ അഹാന്‍ ഷെട്ടി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. സജിദ് നദിയത്‌വാലയുടെ പുതിയ ചിത്രത്തിലൂടെയാവും അഹാന്‍ ബോളിവുഡില്‍ രംഗപ്രവേശം നടത്തുക.
ഒരു ആക്ഷന്‍ ചിത്രമാണ് സജിദ് ഒരുക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ മുന്നൊരുക്കമെന്ന നിലയില്‍ നാലുമാസത്തെ സ്‌പെഷല്‍ ട്രെയിനിംഗിന് ലണ്ടനിലേക്ക് അഹാനെ അയച്ചിരിക്കുകയാണ്. ആക്ഷന്‍ സ്‌പെഷലിസ്റ്റുകള്‍ ആണ് അഹാനു വേണ്ട പരിശീലനം നല്‍കുന്നത്.
അടുത്ത വര്‍ഷം സാജിദ് നദിയത്‌വാലയുടെ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. അഹാന്റെ സഹോദരി ആദിയ ഷെട്ടി 2015ല്‍ ഹീറോ എന്ന ചിത്രത്തിലൂടെ സൂരജ് പഞ്ചോലിയുടെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. സല്‍മാന്‍ഖാന്‍ ഈ ചിത്രത്തിന്റെ നിര്‍മാതാവായിരുന്നു.