ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടന്ന ആക്രമണങ്ങളിൽ പ്രതിഷേധവുമായി നടി അഹാന കൃഷ്ണ.രാജ്യത്ത് കോവിഡ് രണ്ടാം തരംഗം ശക്തി പ്രാപിക്കുമ്പോള്‍ ലോകം മുഴുവന്‍ പ്രതീക്ഷ അര്‍പ്പിക്കുന്നത് ആരോഗ്യ പ്രവര്‍ത്തകരിലാണാണെന്നും ഡോക്ടര്‍മാരും മനുഷ്യരാണെന്നും അഹാന പറയുന്നു. അഹാനയുടെ വാക്കുകള്‍ ഇങ്ങനെ…
ഞാന്‍ ദൈവത്തെ കണ്ടിട്ടില്ല. പക്ഷെ ഡോക്ടര്‍മാരെയും നഴ്സ്മാരെയും കണ്ടിട്ടുണ്ട്. അവരാണ് ദൈവത്തോട് അടുത്ത് നില്ക്കുന്ന വ്യക്തികളായി ഞാന്‍ കണ്ടിട്ടുള്ളത്. രാജ്യത്തെ പല ഭാഗങ്ങളിലായി ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരേ ആക്രമണങ്ങള്‍ നടക്കുന്നു എന്നത് വിശ്വസിക്കാനും സഹിക്കാനും കഴിയുന്നില്ല.
കൊവിഡ് എന്ന മഹാമാരിക്കെതിരേ രാപ്പകല്‍ ഇല്ലാതെ പൊരുതുന്നവരാണ് അവര്‍. സ്വന്തം ആരോഗ്യം നോക്കാതെ നല്ല നാളേക്കായി അവര്‍ പരിശ്രമിക്കുന്നു.ആരോഗ്യ പ്രവര്‍ത്തകര്‍ക്കെതിരേ നടക്കുന്ന ആക്രമണങ്ങള്‍ ഒരു പക്ഷേ നിങ്ങള്‍ താമസിക്കുന്ന ഇടത്തില്‍ നിന്നു വളരെ ദൂരെയായിരിക്കാം നടന്നത്.
എന്നാല്‍ ഇത്തരം ആക്രമണങ്ങള്‍ അവിടെ നടക്കാമെങ്കില്‍ നിങ്ങളുടെ സ്ഥലത്തും നടക്കാനുള്ള സാധ്യതയുണ്ട്. ഒരു പക്ഷേ അത് നിങ്ങളുടെ കുടുംബത്തിലെ ഒരു ഡോക്ടര്‍ക്കാവാം അല്ലെങ്കില്‍ നിങ്ങള്‍ക്ക് എതിരേ തന്നെ ആവാം.
ഡോക്ടര്‍മാര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ ഒരിക്കലും ഡോക്ടര്‍മാര്‍ക്ക് എതിരെയല്ല. മറിച്ച് മനുഷ്യരാശിക്കെതിരേ തന്നെയാണ്. കാരണം ഡോക്ടര്‍മാരില്ലാതെ മനുഷ്യരാശിയുണ്ടാവില്ല, നാളെയും ഉണ്ടാവില്ല.