ശരീരഭാരം കുറച്ച് നടി അഹാന കൃഷ്ണ. ശരീരഭാരം നിയന്ത്രിക്കാൻ വേണ്ടി കുറച്ചുകാലത്തേക്ക് നോൺ-വെജ് ഉപേക്ഷിക്കുകയാണ് എന്ന് വളരെ കുറച്ചു നാളുകൾക്കു മുൻപുള്ള യൂട്യൂബ് വീഡിയോയിൽ അഹാന കൃഷ്ണ പറഞ്ഞിരുന്നു.
മീൻ കഴിക്കും. പക്ഷെ എത്ര നാൾ ഇങ്ങനെ പോകാൻ സാധിക്കും എന്നും അറിയില്ല എന്നാണ് അഹാന പറഞ്ഞിരുന്നത്.
ബ്ലാക്ക് ആൻഡ് ബ്ലാക്ക് കോമ്പൊയിൽ ബാൽക്കണിയിൽ നിന്നും പോസ് ചെയ്ത ചിത്രമാണ് അഹാന പോസ്റ്റ് ചെയ്തിരിക്കുന്നത്.
എന്നാൽ രണ്ടാമത്തെ അനിയത്തി ഇഷാനി ഭാരം കൂട്ടാനുള്ള ശ്രമത്തിലാണ്. 40 കിലോയിൽ നിന്നും അൻപതായി ശരീരഭാരം ഉയർത്തിയ കഥയുമായാണ് ഇഷാനി സോഷ്യൽ മീഡിയയിൽ കഴിഞ്ഞ ദിവസം എത്തിയത്.