അഹാന കൃഷ്ണയുടെഇളയ അനുജത്തി ഹൻസിക കൃഷ്ണയുടെ പേരിൽ ഇൻസ്റ്റഗ്രാമിൽ ഹേറ്റ് പേജ്. പേജിനെതിരെ രൂക്ഷമായി പ്രതികരണവുമായി അഹാനയും രംഗത്ത് എത്തി.
സാധാരണ ഇത്തരം പ്രവർത്തികൾ കാര്യമായി എടുക്കാത്തയാളാണ് താൻ. പക്ഷെ അനുജത്തിമാരെ, പ്രത്യേകിച്ചും 15 വയസ്സ് മാത്രമുള്ള ഹൻസികയെ തൊട്ടുകളിച്ചാൽ, മുഖം ഇടിച്ചു പരത്തും എന്നാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അഹാന കുറിക്കുന്നത്.
ടാഗ് ചെയ്യാനോ മെൻഷൻ ചെയ്യാനോ കഴിയാത്ത വിധമാണ് ഹേറ്റ് പേജിന്റെ സെറ്റിംഗ്സ്. അതുകൊണ്ട് സെർച്ച് ചെയ്ത് കണ്ടുപിടിക്കുകയെ വഴിയുള്ളൂ.
hansikakrishna_haters എന്ന പേരിലാണ് പേജ്. താനും സുഹൃത്തുക്കളും പരിചയക്കാരും മറ്റുള്ളവരും ചേർന്ന് ‘റിപ്പോർട്ട്’ ചെയ്തതെങ്കിലും പിന്നെയും ആ പേജ് തുടർന്നു.
ശേഷം പേജ് ‘പ്രൈവറ്റ്’ ആയി മാറി. അതായത് പോസ്റ്റുകൾ കാണണമെങ്കിൽ അവർക്ക് ഫോളോ റിക്വസ്റ്റ് അയക്കണം. ആ രീതിയിലും ഫോളോവേഴ്സിനെ കൂട്ടാനുള്ള കുടിലതന്ത്രമാണിത്.
സംഭവം സ്റ്റോറി ആക്കി പോസ്റ്റ് ചെയ്തതിൽ പിന്നെ 34 പോസ്റ്റുകൾ എന്നത് അഞ്ചായി ചുരുങ്ങി. ഡിലീറ്റ് ചെയ്തതല്ല, ആർകൈവ് ചെയ്ത് പേജ് വെടിപ്പാക്കാനുള്ള ശ്രമമാണിത്.
അറപ്പുളവാക്കുന്ന കണ്ടന്റ് ആണ് പേജിനുള്ളിൽ. തന്നെ ബുദ്ധിമുട്ടിച്ചതെങ്ങനെയാണോ, അതുപോലെയാവും ഇത് നടത്തുന്നയാൾ ഒരുപക്ഷെ വീട്ടിലും പെരുമാറുക.
അയാളുടെ വീട്ടുകാരെ ഓർത്ത് സഹതാപം തോന്നുന്നു, ഇത്തരം ചിന്താഗതിപുലർത്തുന്നയാൾക്കൊപ്പം എന്നും ജീവിക്കേണ്ടി വരുന്നത് എന്തൊരാവസ്ഥയാണ്.
– അഹാന കുറിക്കുന്നു. പേജ് ‘റിപ്പോർട്ട്’ ചെയ്യാൻ സഹായിച്ചവർക്കെല്ലാം അഹാന നന്ദി അറിയിച്ചിട്ടുണ്ട്.