വര്‍ഷങ്ങള്‍ക്ക് ശേഷം ലാലേട്ടനെ കണ്ടത്തിലുള്ള സന്തോഷം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് അഹാന ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ചത്. കാശ്മീരം, മാന്ത്രികന് തുടങ്ങി ഒരുകാലത്ത് ഏവര്‍ക്കും പ്രിയങ്കരനായി മാറിയ നടന് കൃഷ്ണകുമാറിന്റെ മകള്‍ കൂടിയാണ് അഹാന. മോഹന്‍ലാല്‍ കൃഷ്ണകുമാറിന്റെ കുടുംബത്തെ കാണാന്‍ എത്തിയ വിശേഷമാണ് അഹേന ട്വിറ്ററിലൂടെ ആരാധകരെ അറിയിച്ചിരിക്കുന്നത്.
എല്ലാവരും ഒന്നിച്ചു ഗാനവും പാടിയാണ് പിരിഞ്ഞത്. മോഹന്‍ലാലിന്റെ തന്നെ ഇരുവര്‍ എന്ന ചിത്രത്തിലെ ഗാനം ഇരുവരും ചേര്‍ന്ന് പാടുന്ന വീഡിയോയും അഹാന പുറത്തുവിട്ടിട്ടുണ്ട്. 2003 ല്‍ മോഹന്‍ലാലുമൊത്ത് നില്ക്കുന്ന ചിത്രങ്ങളോടൊപ്പം പുതിയ ചിത്രവും ചേര്‍ത്താണ് ഇന്‍സ്റ്റാഗ്രാമില്‍ അഹാന തന്റെ ഓര്‍മ്മകള്‍ പങ്കുവെച്ചത്. മോഹന്‍ലാലിന്റെ ഗാനവും നൃത്തച്ചുവടുകളുമെല്ലാം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധയാകര്‍ഷിച്ചു കഴിഞ്ഞു.
മോഹന്‍ലാലിന്റെ സുഹൃത്തുകൂടിയായ കൃഷ്ണകുമാര്‍ മാന്ത്രികന് മുതല്‍ വെളിപാടിന്റെ പുസ്തകംവരെയുള്ള നിരവധി ചിത്രങ്ങളില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചിട്ടുണ്ട്. 90 കളില്‍ തിളങ്ങി നിന്ന നടനായിരുന്നു കൃഷ്ണകുമാര്‍. 1994 ല്‍ കാശ്മീരത്തിലൂടെ തന്റെ കരിയര്‍ ആരംഭിച്ച കൃഷ്ണകുമാര്‍ തമിഴിലും തെലുങ്കിലുമുള്‍പ്പടെ നിരവധി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്.
2014 ല്‍ രാജീവ് സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയായിരുന്നു അഹാന മലയാള സിനിമയിലേക്ക് എത്തിയത്. ഒടിയന് എന്ന തന്റെ ചിത്രത്തിന്റെ പുതിയ ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ കൃഷണകുമാറിനെയും കുടുംബത്തെയും കാണാന്‍ എത്തിയത്.