സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള കുടുംബമാണ് നടൻ കൃഷ്ണകുമാറിന്റെത്. കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണയുടെയും രണ്ടാമത്തെ മകളായ ദിയയുടെ വിവാഹം സെപ്തംബർ ആദ്യ വാരമായിരുന്നു.
വിവാഹാഘോഷങ്ങളുടെ വീഡിയോ മക്കളായ ഇഷാനിയും ഹൻസികയുമൊക്കെ തങ്ങളുടെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. എന്നാൽ മൂത്തമകളും നടിയുമായ അഹാന യൂട്യൂബിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വികാരഭരിതമായ വീഡിയോയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ആഘോഷങ്ങളിലെ സന്തോഷങ്ങൾക്കിടയിൽ കുടുംബത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ചും അഹാന പറയുന്നുണ്ട്.
‘ഇനി കുറച്ച് മണിക്കൂറുകൾ മാത്രമാണുള്ളത് ഓസിയുടെ വിവാഹത്തിന്. ഞാനും ഓസിയും വളരെ വിസിബിൾ ആയിട്ടുള്ള അറ്റാച്ച്മെന്ഡറുള്ള സഹോദരങ്ങൾ അല്ലെങ്കിലും കഴിഞ്ഞ കുറച്ച് സമയമായി എനിക്ക് കുറച്ച് വല്ലാത്തൊരു ഫീലിംഗാണ്. കല്യാണം നടക്കുന്നതൊക്കെ വളരെ സന്തോഷമുള്ള കാര്യമാണ്.
കാരണം, നമ്മുടെ കുടുംബം വലുതാകുകയാണ്. പിന്നെ, വളരെ സന്തോഷമുള്ള കാര്യമാണ് നടക്കുന്നത്. മാറ്റങ്ങളൊക്കെ ഇഷ്ടമുള്ളതാണെങ്കിലും എവിടെയൊക്കെയോ… മാറ്റത്തിനോട് ചെറിയൊരു ബുദ്ധിമുട്ട്. പിന്നെ, ഞങ്ങളുടെ കുടുംബത്തിന് ഇത് പുതിയൊരു അനുഭവമാണ്. ഇതുവരെ, വേറെ വിവാഹം ഒന്നും നടന്നിട്ടില്ല. ഇത്രയും നാൾ, നമ്മുടെ കുടുംബം എന്നു പറയുമ്പോൾ ആറു പേർ മാത്രമാണ്. അതിന് മാറ്റം വരാൻ പോകുകയാണ്.
ജീവിതം മാറി മാറി പോകുകയാണ്. മുമ്പ്, ഞങ്ങൾ നാലുപേര് മാത്രമാണ്. ഇനി അവിടെ ഓസി കാണില്ല. നമ്മൾ അടിയൊക്കെ ഉണ്ടാകുമ്പോൾ, ഇറങ്ങി പോകാനൊക്കെ നമ്മൾ പറയും. പക്ഷെ, നമുക്ക് ഇറങ്ങി പോകാൻ മറ്റൊരു സ്ഥലം ഇല്ലലോ… കാരണം, ഇതാണല്ലോ നമ്മളുടെ വീട്. ഇനി അങ്ങനെയല്ല, കാരണം ഓസിക്ക് മറ്റൊരു വീടുണ്ട്.
എനിക്കിപ്പോൾ 28 വയസായി. ഓസിക്ക് 26 വയസും. കഴിഞ്ഞ 26 വർഷത്തിലെ എന്റെ ജീവിതത്തിൽ കുറച്ച് മണിക്കൂറുകൾ കൂടി കഴിയുന്നതോടെ മാറ്റം വരാൻ പോകുകയാണ്. ഇനി അതൊക്കെ ശീലമായി മാറും. ഉറങ്ങാനും ഫുഡ് കഴിക്കാനും മാത്രം വീട്ടിൽ വന്നിരുന്ന ഓസി, ഇനി ഞങ്ങളെ കുറച്ച് കൂടി മിസ് ചെയ്യും. കുറച്ചുകൂടി സമയം കണ്ടെത്തി നമ്മുടെ കൂടെ സമയം ചെലവഴിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു’ അഹാന പറഞ്ഞു.