സോഷ്യൽ മീഡിയയിൽ ആരാധകരേറെയുള്ള നാല് സഹോദരിമാരാണ് നടൻ കൃഷ്ണ കുമാറിന്റെ പെൺമക്കൾ. നാല് കുട്ടികൾ ഉണ്ടെന്നതിന്റെ പേരിൽ കൃഷ്ണ കുമാറും ഭാര്യ സിന്ധു കൃഷ്ണയും ട്രോളുകളിൽ വരെ വന്നിരുന്നു.
എന്നാൽ ഇപ്പോൾ സ്വയം ട്രോളി എത്തിയിരിക്കുകയാണ് ഈ സഹോദരിമാർ. അച്ഛനും അമ്മയ്ക്കും ഒപ്പം നിൽക്കുന്ന ഒരു ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് മൂത്തമകൾ അഹാന കൃഷ്ണയാണ് ആ ട്രെന്റിന് തുടക്കമിട്ടത്. താൻ അച്ഛനമ്മമാരുടെ പരീക്ഷണ പ്രൊജക്റ്റ് എന്നാണ് അഹാന സ്വയം വിശേഷിപ്പിച്ചത്.
അതിനു താഴെയായി താനായിരുന്നു പ്ലാൻ ചെയ്ത പദ്ധതി എന്ന് കുറിച്ച് രണ്ടാമത്തെ മകൾ ദിയ കൃഷ്ണ എത്തിച്ചേർന്നു. താനായിരുന്നു ഏറ്റവും ഒടുവിലത്തെ അപ്രതീക്ഷിത പദ്ധതി എന്നായിരുന്നു ഹൻസികയുടെ കമന്റ്. എന്നാൽ ഏറ്റവും മികച്ചത് ഹൻസികയാണെന്നാണ് മൂത്ത ചേച്ചിയായ അഹാന പറഞ്ഞത്.
അപ്പോൾ ഇഷാനിയോ എന്നായിരുന്നു ഒരാളുടെ ചോദ്യം. കമന്റ് ചെയ്യാൻ ഇഷാനി വന്നില്ലെങ്കിലും, അതിനുള്ള മറുപടി അഹാന നൽകി. ‘വിശിഷ്ടമായ പദ്ധതി’ എന്നാണ് അഹാന ഇഷാനിയുടെ ജനനത്തെ കുറിച്ച് അഹാന പറഞ്ഞത്.