സോഷ്യൽ മീഡിയിലെ സജീവമായത് കൊണ്ടു മാത്രം എനിക്ക് സിനിമകൾ ലഭിച്ചിട്ടില്ല. പക്ഷെ എനിക്ക് ഒരു ഓഡിയൻസിനെ ഉണ്ടാക്കാൻ കഴിഞ്ഞു.
അത് വഴി ഒരു സിനിമ ഇറങ്ങിയാൽ എനിക്ക് ആളുകളിലേക്ക് വിവരമെത്തിക്കാം. ആർട്ടിസ്റ്റിന് അടിസ്ഥാനപരമായി വേണ്ടത് പ്രേക്ഷകരാണ്. അത് എനിക്കുണ്ടാക്കാൻ കഴിഞ്ഞു.
അതിൽ ആത്മവിശ്വാസമുണ്ട്. അടുത്തിടെ നിർവാൻ എന്ന കുട്ടിയുടെ ചികിത്സയ്ക്കായി സഹായമഭ്യർഥിച്ച് വീഡിയോ ചെയ്തിരുന്നു. അത് 55 ലക്ഷം പേരിലേക്കെത്തി.
ഇത്രയും ആളുകളിലേക്ക് എനിക്ക് എത്താനാവുന്നു എന്നതിൽ സന്തോഷമുണ്ട്. ഉള്ളിന്റെ ഉള്ളിലെ ആഗ്രഹം സിനിമകൾ ചെയ്യുക എന്നതാണ്. –അഹാന കൃഷ്ണ