നടൻ കൃഷ്ണ കുമാറിന്റെ വീട്ടിൽ വിവാഹാഘോഷങ്ങൾ തുടങ്ങിയിരിക്കുകയാണ്. രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വിവാഹം സെപ്തംബർ ആദ്യവാരം ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും വിവാഹ ദിവസം പുറത്തുവിട്ടിട്ടില്ല.
ആഘോഷങ്ങളുമായി ബന്ധപ്പെട്ട ഓരോ വീഡിയോയും ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തുവന്നിരുന്നു. ദിയയ്ക്കായി അഹാനയും ഇഷാനിയും ചേർന്ന് ഒരുക്കിയ ബ്രൈഡൽ ഷവർ പാർട്ടി കഴിഞ്ഞ ആഴ്ചയായിരിന്നു.
ഇപ്പോഴിതാ വിവാഹവുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് അഹാന പങ്കുവച്ചിരിക്കുന്നത്. കല്യാണം പ്രമാണിച്ച് വീട്ടിലെ എല്ലാവരും മെഹന്തി ഇട്ടിരിക്കുകയാണ്. 10 വർഷങ്ങൾക്ക് ശേഷമാണ് താൻ കൈയിൽ മെഹന്തി ഇടുന്നത് എന്ന ക്യാപ്ഷനോടെയാണ് അഹാന ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്.
‘10 വർഷത്തിന് ശേഷം ഞാൻ കൈകളിൽ മെഹന്തി ഇട്ടു. വളരെ പ്രധാനപ്പെട്ട ഒരാളുടെ വിവാഹത്തിനായി’ എന്നാണ് അഹാന കുറിച്ചിരിക്കുന്നത്. അമ്മ സിന്ധു കൃഷ്ണയും മെഹന്തി ഇട്ട ചിത്രങ്ങളും വീഡിയോയും അഹാന പങ്കുവച്ചിട്ടുണ്ട്.