ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനായി ഭാര്യയും മക്കളും പ്രചരണത്തിനിറങ്ങിയിരുന്നു. പൊതുവെ രാഷ്ട്രീയ രംഗത്തേക്ക് അഭിപ്രായങ്ങളുമായി കൃഷ്ണകുമാറിന്റെ മൂത്തമകളും നടിയുമായ അഹാന കൃഷ്ണ എത്താറില്ല. എന്നാൽ ഇത്തവണ അമ്മയ്ക്കും സഹോദരിമാർക്കുമൊപ്പം അഹാനയും അച്ഛന് വേണ്ടി രംഗത്തെത്തിയിരുന്നു.
അതേസമയം കൃഷ്ണകുമാറിന്റെ പരാജയത്തിന് ശേഷം മക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളിൽ ധാരാളം പരിഹാസ കമന്റുകൾ എത്തുന്നുണ്ട്. ഇൻസ്റ്റഗ്രാമിൽ സജീവമായ കൃഷ്ണ സിസ്റ്റേഴ്സിന്റെ ഓരോ പോസ്റ്റിനു താഴേയും ഇത്തരത്തിലുള്ള കമന്റുകൾ കാണാവുന്നതാണ്.
തനിക്ക് വന്ന ഒരു കമന്റിന് അഹാന നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. അഹാനയുടെ ഇൻസ്റ്റഗ്രാം സ്റ്റേറിക്ക് ‘അച്ഛൻ പൊട്ടിയല്ലോ’ എന്നാണ് ഒരാൾ പരിഹസിച്ച് കമന്റിട്ടത്.
തുടർന്ന് കമന്റിട്ടയാളുടെ പ്രൊഫൈൽ പിക്ച്ചർ മറച്ച് പിടിച്ച് അഹാന നൽകിയ മറുപടി ഇൻസ്റ്റഗ്രാമിൽ താരം പങ്കുവച്ചു. പരിഹാസ കമന്റിന് ഒറ്റവാക്കിൽ അയിന് എന്നാണ് അഹാന ചോദിച്ചത്.