സോഷ്യല്‍ മീഡിയയിലെ സജീവ സാന്നിദ്ധ്യമാണ് നടി അഹാന കൃഷ്ണ. കുറച്ചുനാളത്തെ ഇടവേളയ്ക്ക് ശേഷം ഒരു യൂട്യൂബ് വീഡിയോയുമായി എത്തിയിരിക്കുകയാണ് അഹാന. എറണാകുളത്ത് പുതിയ സിനിമയുടെ ലൊക്കേഷനിലാണ് അഹാന ഇപ്പോള്‍ ഉള്ളത്.
വീഡിയോയില്‍ തന്റെ മുടിയുടെ പരിപാലനത്തെ കുറിച്ചും ഹെയര്‍ സ്‌റ്റൈല്‍ ടിപ്‌സുമൊക്കെ പരിചയപ്പെടുത്തുകയാണ് താരം. അടുത്തിടെ വീട്ടില്‍ തന്റെ കുടുംബാംഗങ്ങളെല്ലാം ഉപയോഗിക്കുന്ന, വീട്ടില്‍ തന്നെ നിര്‍മ്മിക്കാവുന്ന ഒരു ഹെയര്‍ ഓയില്‍ പരിചയപ്പെടുത്തികൊണ്ട് പിതാവ് കൃഷ്ണകുമാറും ഒരു വീഡിയോ പങ്കുവച്ചിരുന്നു.
വെളിച്ചെണ്ണ, ആവണക്കെണ്ണ, കറിവേപ്പില എന്നീ മൂന്നു ചേരുവകള്‍ മാത്രമാണ് ഈ ഹെയര്‍ ഓയില്‍ തയ്യാറാക്കാന്‍ ഉപയോഗിക്കുന്നത്. ഒരു ലിറ്റര്‍ വെളിച്ചെണ്ണയ്ക്ക് 100 ഗ്രാം ആവണക്കെണ്ണ എന്ന കണക്കില്‍ ആണ് ചേരുവകള്‍ എടുക്കേണ്ടത്.
ഇത് ഇരുമ്പ് ചീനച്ചട്ടിയില്‍ ഇട്ട് തിളപ്പിച്ച് അതിലേക്ക് കറിവേപ്പില ഉണക്കി പൊടിച്ചതും ചേര്‍ത്ത് ചൂടാക്കിയാണ് എണ്ണ തയ്യാറാക്കുന്നത്.
പെണ്‍കുട്ടികള്‍ നിറഞ്ഞു തുളുമ്പുന്ന ഒരു വീടാണ് കൃഷ്ണകുമാറിന്റേത്. നാലു പെണ്‍മക്കളില്‍ മൂന്നു പേരും അച്ഛന്‍ കൃഷ്ണകുമാറിനു പിന്നാലെ സിനിമയില്‍ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു.
അച്ഛനു പിന്നാലെ അഹാന, ഇഷാനി, ഹന്‍സിക എന്നിവരും അഭിനയരംഗത്ത് എത്തി കഴിഞ്ഞു. അഭിനയരംഗത്ത് ഇല്ലെങ്കിലും മകള്‍ ദിയയും കൃഷ്ണകുമാറിന്റെ ഭാര്യ സിന്ധുവും സോഷ്യല്‍ മീഡിയയ്ക്ക് ഏറെ സുപരിചിതരാണ്.
ഇന്‍സ്റ്റഗ്രാമിലും യൂട്യൂബിലുമെല്ലാം ഏറെ സജീവമാണ് ഈ കുടുംബം. കുടുംബത്തിലെ ആറുപേര്‍ക്കും സ്വന്തമായി യൂട്യൂബ് ചാനലുകളുമുണ്ട്. അടുത്തിടെ ആറുപേര്‍ക്കും യൂട്യൂബിന്റെ സില്‍വര്‍ പ്ലേ ബട്ടണും ലഭിച്ചിരുന്നു.