പ്രശസ്തരായവരെല്ലാം നേരിടുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ഈ സൈബർ ആക്രമണം. പൃഥ്വിരാജ് ഒരുകാലത്ത് വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിട്ട വ്യക്തിയായിരുന്നു.
അദ്ദേഹം നേരിടുന്ന രീതി കണ്ടു പഠിക്കാനായിരുന്നു കൂട്ടുകാര്‍ നിര്‍ദേശിച്ചിരുന്നത്. ഇപ്പോള്‍ സൈബര്‍ ബുള്ളിയിംഗിനെ മറികടക്കാന്‍ ഞാന്‍ പഠിച്ചു.
അമ്മയൊന്നും ഒരാഴ്ച ശരിക്കും ഉറങ്ങിയിട്ടില്ല. സോഷ്യല്‍ മീഡിയയിലൂടെ ഒരാള്‍ക്കെതിരേ എന്തെങ്കിലും നടക്കുകയാണെങ്കില്‍ അത് നെഗറ്റീവാണെങ്കില്‍ അതുമായി ബന്ധമില്ലാത്തവര്‍ വരെ പോസ്റ്റുകളുമായെത്തുമായിരുന്നു.
ഞങ്ങള്‍ക്കെതിരെ പറയാനായി പലരും യൂട്യൂബ് ചാനല്‍ തുടങ്ങി. അവര്‍ക്ക് വ്യൂസ് കിട്ടുന്നുണ്ടായിരുന്നു.
അവര്‍ക്ക് എന്നോട് വ്യക്തിപരമായി പ്രശ്നമില്ലെന്ന് എനിക്കറിയാം. നമുക്ക് എന്തെങ്കിലും പറ്റുമ്പോള്‍ കൂടുതല്‍ അത് ബാധിക്കുക പ്രിയപ്പെട്ടവരെയാണ്.
-അഹാന കൃഷ്ണ