വീട്ടിലെ മികച്ച യുട്യൂബർ ഞാൻതന്നെയാണ്. അത് അമ്മയും അച്ഛനും സഹോദരിമാരും പറയാറുണ്ട്. ഞാൻ മാത്രമാണ് ചെയ്യുന്ന വീഡിയോയുടെ ക്വാളിറ്റി ശ്രദ്ധിക്കാറുള്ളത്.
എല്ലാവരും ക്വാളിറ്റി നോക്കണം എന്നൊന്നും ഞാൻ പറയില്ല. അത് എന്റെ താത്പര്യമാണ്. എന്റെ അമ്മയുടെ വീഡിയോസ് നോക്കിയാൽ വളരെ ഓർഗാനിക്കാണ്.
അമ്മ നൈറ്റിയൊക്കെ ധരിച്ചു ചെടിക്കു വെള്ളം ഒഴിക്കുമ്പോഴാകും വീഡിയോ ചെയ്യുന്നത്. അത് കണ്ട് റിലീഫ് കിട്ടുന്ന എത്ര പേർ ഉണ്ടെന്ന് അറിയാമോ.
അതുകൊണ്ട് ഇതാണ് ശരിയെന്ന് ഇല്ല. പക്ഷെ എനിക്ക് എന്റെ കണ്ടന്റ് ആണ് കൂടുതൽ ഇഷ്ടം. കൂട്ടത്തിലെ മടിച്ചി കണ്ടന്റ് ക്രിയേറ്റർ ഹൻസു ആകും.
പക്ഷെ അങ്ങനെ പറയാൻ പറ്റില്ല. അവൾ സ്കൂളിൽ ആയതു കൊണ്ട് പാവം അതിന്റെ കൂടെയാണ് ചെയ്യുന്നത്. എന്നാലും ചെറുതായിട്ട് മടിയുള്ളത് അവൾക്കാണ്. -അഹാന കൃഷ്ണ