നിര്‍ബന്ധിച്ച് കല്ല്യാണം കഴിപ്പിച്ചാല്‍ വിവാഹവേദിയില്‍ ഞാനിങ്ങനെയായിരിക്കും! കിളിപോയ ചിത്രം പങ്കുവച്ച് നടി അഹാന കൃഷ്ണകുമാര്‍; ഏറ്റെടുത്ത് ആരാധകരും

അധികം സിനിമകളില്‍ അഭിനയിച്ചിട്ടില്ലെങ്കിലും സമൂഹമാധ്യമങ്ങളിലൂടെയും നൃത്ത വേദികളിലൂടെയും സര്‍വോപരി നടന്‍ കൃഷ്ണകുമാറിന്റെ മകളെന്ന നിലയിലും മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയും പ്രിയങ്കരിയുമാണ് നടി അഹാന കൃഷ്ണകുമാര്‍. അഹാനയുടെ ഫേസ്ബുക്ക് ഇന്‍സ്റ്റഗ്രാം പോസ്റ്റുകളെല്ലാം പലപ്പോഴും വൈറലുമാണ്. അഹാനയും സഹോദരിമാരും ഒന്നിച്ചുള്ള നൃത്തങ്ങളും പലപ്പോഴും പ്രേക്ഷകരെ ത്രസിപ്പിക്കാറുണ്ട്.

സമാനമായ രീതിയില്‍ അഹാന ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ആളുകള്‍ ഏറ്റെടുത്തിരിക്കുന്നത്. എന്റെ മാതാപിതാക്കള്‍ പരമ്പരാഗത ചിന്താഗതിക്കാരാണെങ്കില്‍, അവരുടെ നിര്‍ബന്ധത്തിനു വഴങ്ങി ഞാന്‍ കല്യാണം കഴിച്ചാല്‍ വിവാഹദിനം ഞാന്‍ ഇങ്ങനെയിരിക്കും.. എന്നാണ് അഹാന ഇന്‍സ്ഗ്രമില്‍ കുറിച്ച വരികള്‍.

കൂടെ വിവാഹവസ്ത്രത്തില്‍ കണ്ണും തള്ളി ‘കിളി പോയി’ ഇരിക്കുന്ന ഒരു ചിത്രവുമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. വധുവിന്റെ വേഷവും ഭാരമേറിയ മാലയും നീണ്ട കമ്മലും മൂക്കുത്തിയുമൊക്കെയായി കിടിലന്‍ ലുക്കിലാണ് അഹാന. ഫോട്ടോയും കാപ്ഷനും എന്തായാലും ആളുകള്‍ക്ക് നന്നെ പിടിച്ചു. രസകരമായ കമന്റുകളും അഹാനയുടെ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

Related posts