കോട്ടയം കുറവിലങ്ങാടുള്ള കനാലിനെ പരിചയപ്പെടുത്തി നടി അഹാന കൃഷ്ണ. പുതിയ ചിത്രമായ ഝാൻസിറാണിയുടെ ഷൂട്ടിംഗിനായിട്ടാണ് താരം ഇവിടെ എത്തിയത്.
ഷൂട്ടിംഗിന്റെ ഇടവേളയിലാണ് താരം നടക്കാൻ ഇറങ്ങിയത്. താമസിക്കുന്ന ഹോട്ടലിനു പിന്നിലുള്ള കനാലാണ് അഹാന വ്ലോഗിലൂടെ പരിചയപ്പെടുത്തുന്നത്.
കോട്ടയത്തെ ഭാഷയെക്കുറിച്ചും അഹാന വീഡിയോയിൽ പറയുന്നു. കോട്ടയംകാർ ആം എന്നു പറയുന്നത് തനിക്ക് കുറച്ചുനാൾ എന്താണെന്ന് മനസിലായില്ലെന്നും താരം പറയുന്നു.
നിങ്ങൾ എവിടെയെങ്കിലും താമസിക്കുകയാണെങ്കിൽ സമയം കിട്ടുന്പോൾ പുറത്തിറങ്ങി നടക്കണമെന്നും താരം പറയുന്നു.
അങ്ങനെ നടക്കുന്പോഴാണ് ആ സ്ഥലത്തെക്കുറിച്ച് കൂടുതൽ മനസിലാകുക എന്നും അഹാന പറയുന്നു.
കാമറവുമൺ അഹാന കൃഷ്ണ ഫ്രം കുറവിലങ്ങാട് ഇൻ ഫ്രണ്ട് ഓഫ് അടിപൊളി കനാൽ എന്നു പറഞ്ഞാണ് അഹാന വീഡിയോ അവസാനിപ്പിക്കുന്നത്.