നടി അഹാന കൃഷ്ണകുമാർ സോഷ്യല് മീഡിയയിലും നിറഞ്ഞുനില്ക്കുന്ന താരമാണ്. ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ ഫോട്ടോഷൂട്ട് വൈറലായി മാറിയിരിക്കുകയാണ്. സാരിയിലുളള മനോഹരമായ ചിത്രങ്ങളാണ് അഹാന പങ്കുവച്ചത്.
ലൈറ്റ് മേക്കപ്പില് സിംപിളായുള്ള ചിത്രങ്ങള് ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്. ഒരുലക്ഷത്തിലധികം പേരാണ് ചിത്രം ലൈക്ക് ചെയ്തിട്ടുള്ളത്. സഹോദരിയുള്പ്പടെ നിരവധി പേരാണ് ചിത്രത്തിനു താഴെ സ്നേഹം അറിയിച്ചെത്തിയത്.
കറുത്ത ബ്ലൗസും, അതിന് ചേരുന്നൊരു സാരിയുമായിരുന്നു അഹാനയുടെ വേഷം. താരപുത്രിയുടെ ലുക്ക് മാത്രമല്ല സാരിയെക്കുറിച്ചുള്ള ചോദ്യങ്ങളുമുണ്ടായിരുന്നു. സിന്ധു കൃഷ്ണയായിരുന്നു സാരിയുടെ വിശേഷം പരസ്യമാക്കിയത്.
ഇന്സ്റ്റഗ്രാം സ്റ്റോറിയിലൂടെ മകളുടെ ചിത്രങ്ങള് അമ്മയും പങ്കിട്ടിരുന്നു.അഹാന ഉടുത്തിരിക്കുന്നത് എന്റെ സാരിയാണെന്ന് പറഞ്ഞ് തന്റെ പഴയൊരു ചിത്രവും സിന്ധു പങ്കുവച്ചിരുന്നു.