കാറ്റേ നീ വീശരുതിപ്പോൾ…. എന്ന അച്ഛന്റെ ഗാനം പാടി അഭിനയിച്ച് നടി അഹാന കൃഷ്ണകുമാർ. ഒരു ആൽബത്തിന് വേണ്ടിയാണ് അച്ഛനും നടനുമായ കൃഷ്ണകുമാറിന്റെ ഗാനം ആലപിച്ച് അഹാന ശ്രദ്ധേയമായത്. കാറ്റിനെ അടിസ്ഥാനമാക്കിയുളള തമിഴ് മലയാളം പാട്ടുകൾ ചേർത്ത് റീമിക്സ് ചെയ്താണ് ആൽബം ഒരുക്കിയിരിക്കുന്നത്.
തെന്നിന്ത്യൻ താരം അനുഷ്ക ഷെട്ടിയാണ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആൽബം റിലീസ് ചെയ്തത്. അച്ഛനും അമ്മയ്ക്കും അഭിമാനമായി അഹാന മാറട്ടെയെന്നും നടിയായും ഡാൻസറായും പാട്ടുകാരിയായും അഹാന കഴിവു തെളിയിച്ചിരിക്കുകയാണെന്നും അനുഷ്ക കുറിച്ചു.
വിസ്പേഴ്സ് ആൻഡ് വിസിൽസ് എന്നാണ് ആൽബത്തിന്റെ പേര്. ശ്യാമ പ്രകാശാണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമ രംഗത്തെത്തിയത്. ഓണത്തിന് പുറത്തിറങ്ങിയ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലും അഹാന ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.