സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയകളിലും യുട്യൂബിലുമായി അഹാന കൃഷ്ണ എപ്പോഴും തിരക്കിലാണ്. അഹാന പങ്കുവയ്ക്കുന്ന കുഞ്ഞ് വലിയ വിശേഷങ്ങൾ ശ്രദ്ധനേടാറുണ്ട്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷം പങ്കുവയ്ക്കുകയാണ് അഹാന.
തന്റെ യൂട്യൂബ് ചാനലിന് 10 ലക്ഷം സബ്സ്ക്രൈബേഴ്സ് ആയ സന്തോഷമാണ് അഹാന പങ്കുവച്ചിരിക്കുന്നത്. ഇതിന്റെ ഫോട്ടോകളും വീഡിയോകളും അഹാന ഷെയർ ചെയ്തിട്ടുണ്ട്.
പിന്നാലെ നിരവധി പേരാണ് താരത്തെ അഭിനന്ദിച്ച് എത്തുന്നത്.ആദ്യമൊക്കെ യൂട്യൂബിനു വേണ്ടി കണ്ടന്റു കൾ ക്രിയേറ്റ് ചെയ്യുന്നത് അത്ര സീരിയസ് ആയി കണ്ടിരുന്നില്ല.
ഒരു 25 വർഷം കഴിഞ്ഞാൽ എനിക്ക് ഈ വീഡിയോസ് കാണുമ്പോൾ കിട്ടുന്ന സംതൃപ്തിയെ കുറിച്ചാണ് ഏതൊരു വീഡിയോ ചെയ്യുമ്പോഴും ഇപ്പോൾ ഞാൻ ചിന്തിക്കുന്നത്.
അങ്ങനെ ചെയ്ത വീഡിയോകളാണ് ചാനലിൽ ഉള്ളതും. അങ്ങനെ ചെയ്തിട്ടും ഇത്രയും വളർച്ച കിട്ടിയതിൽ സന്തോഷവതി ആണെന്നും അഹാന പറയുന്നു. തന്നെ സപ്പോർട്ട് ചെയ്ത എല്ലാവരോടും നന്ദി ഉണ്ടെന്നും ആ വാക്ക് ചിലപ്പോൾ കുറഞ്ഞു പോകുമെന്നും താരം പറഞ്ഞു.
യൂട്യൂബ് കാരണം ആളുകൾ എന്നെ തിരിച്ചറിയുന്നു എന്നതിൽ സന്തോഷം തോന്നി. സിനിമയിൽ കണ്ടിട്ട് ആളുകൾക്ക് അറിയാം, പക്ഷെ യൂട്യൂബ് കണ്ടിട്ട് എന്നെ സ്നേഹിക്കുന്ന അംഗീകരിക്കുന്ന, സ്വന്തം വീട്ടിലെ കുട്ടിയായി കാണുന്ന ഒരു വലിയ സമൂഹം ഉണ്ടെന്ന് എനിക്ക് ഇപ്പോൾ മനസിലായി.
ഞാൻ നിങ്ങളോട് ശരിക്കും നന്ദി ഉള്ളവളാണ്. നിങ്ങളാണ് എന്റെ ശക്തി. നമ്മൾ പറയുന്നത് കേൾക്കാനും ചെയ്യുന്നത് കാണാനും ആസ്വദിക്കാനും ആളുകൾ ഉണ്ടെന്ന് പറയുന്നത് വലിയ ഭാഗ്യമാണ്.
സബ്സ്ക്രൈബേഴ്സ് എന്ന് പറഞ്ഞുകൊണ്ട് ഞാൻ അവരെ ചെറുതാക്കില്ല. ഒരു മില്യൺ സുഹൃത്തുക്കളുടെ ഉടമയാണ് ഞാൻ ഇന്ന്- അഹാന കൃഷ്ണ പറയുന്നു.