സാധാരണ കരയുന്പോൾ കണ്ണിൽ നിന്നും കണ്ണീരാണ് വരുന്നത്. പക്ഷെ അഹാന അഫ്സൽ എന്ന മൂന്നു വയസുകാരി കരയുന്പോൾ കണ്ണിൽ നിന്നു വരുന്നത് രക്തമാണ്. രണ്ടു വർഷം മുൻപ് ന്യുമോണിയയുടെ ലക്ഷണം കാണിച്ച അഹാനയുടെ വായ്, മൂക്ക്, ചെവി, കണ്ണ് എന്നിവയിലൂടെയെല്ലാം ഇപ്പോൾ രക്തം വരികയാണ്. പുറമേ യാതൊരു വിധത്തിലുള്ള പരിക്കുകളും ദൃശ്യമല്ലെങ്കിലും കുട്ടി നേരിടുന്നത് ഗുരുതര പ്രശ്നങ്ങളാണ്. എന്താണ് കുട്ടിയുടെ അസുഖമെന്ന് നിർവചിക്കാൻ ഇതുവരെ ഡോക്ടർമാർക്കു പോലും സാധിച്ചിട്ടില്ല.
തെലുങ്കാന സ്വദേശിയായ കുട്ടിയുടെ മാതാപിതാക്കൾ ചികിത്സയ്ക്കായി നിരവധി പണം ചിലവാക്കിയിട്ടുണ്ടെങ്കിലും ഇതുവരെ അഹാനയെ സുഖപ്പെടുത്താൻ സാധിച്ചില്ല.കുട്ടിയുടെ ശരീരത്തിൽ നിന്നും രക്തം നഷ്ടപ്പെടുന്നതിനാൽ മിക്കദിവസങ്ങളിലും രക്തദാതാക്കളെ കണ്ടു പിടിക്കുന്നതിനുള്ള നെട്ടോട്ടത്തിലാണ് ഇവർ. മാത്രമല്ല ആരോഗ്യ പ്രശ്നങ്ങൾ നിമിത്തം രണ്ടു മാസം മുൻപ് കുട്ടിയുടെ വിദ്യാഭ്യാസവും ഇവർ നിർത്തിയിരുന്നു. ഇത്തരത്തിൽ പ്രശ്നങ്ങളുള്ള ഏതെങ്കിലും കുട്ടികളെ ആർക്കെങ്കിലും അറിയാമെങ്കിൽ തങ്ങളെ അറിയിക്കണമെന്നും കാരണം മറ്റ് ഏതെങ്കിലും രീതിയിൽ തങ്ങളുടെ കുട്ടിയെ സഹായിക്കാൻ അവർക്കു കഴിയുമെന്നാണ് തങ്ങളുടെ വിശ്വാസമെന്നുമാണ് കുട്ടിയുടെ മാതാപിതാക്കളുടെ അപേക്ഷ.