നടി അഹാന കൃഷ്ണ സംവിധാനത്തിലേക്ക്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് സംവിധാനത്തിലേക്ക് ചുവടുവയ്ക്കുന്ന വിവരം പങ്കുവച്ചത്.
ചിത്രത്തിന്റെ പേരോ മറ്റു വിവരങ്ങളോ താരം പുറത്തുവിട്ടിട്ടില്ല. ഇന്ന് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കുമെന്നും താരം വ്യക്തമാക്കി.
അഹാന സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഗോവിന്ദ് വസന്ദയാവും സംഗീത സംവിധാനം നിര്‍വഹിക്കുക. നിമിഷ് രവിയാകും ഛായാഗ്രഹണം.
ഫസ്റ്റ് ലുക്ക് പോസ്റ്ററും കൂടുതല്‍ വിവരങ്ങളും ഇന്ന് പുറത്തുവിടുമെന്നാണ് അഹാന കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് അഹാനയ്ക്ക് ആശംസകള്‍ കുറിച്ചിരിക്കുന്നത്.
രാജീവ് രവി ചിത്രം ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്.
പിന്നീട് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക, പതിനെട്ടാം പടി, പിടികിട്ടാപ്പുള്ളി എന്നീ ചിത്രങ്ങളിലും അഹാനയുടേതായി പുറത്തെത്തി. ജാന്‍സി റാണി, അടി എന്നിവയാണ് അഹാന അഭിനയിച്ചതില്‍ പുറത്തുവരാനുള്ള ചിത്രങ്ങള്‍.