ചുരുങ്ങിയ കാലം കൊണ്ടും കാമ്പുള്ള കഥാപാത്രങ്ങള്‍ കൊണ്ടും മലയാള സിനിമാപ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ് കൃഷ്ണകുമാറിന്റെ മകൾ അഹാന. നടി, യൂട്യൂബര്‍ എന്നീ നിലകളിലെല്ലാം സുപരിചിതയായ അഹാന സോഷ്യല്‍ മീഡിയയിലും നിറഞ്ഞു നില്ക്കുന്ന താരമാണ്. പുതുവര്‍ഷത്തില്‍ അഹാന പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.
പിങ്ക് നിറത്തിലുള്ള അനാര്‍ക്കലി ചുരിദാറിലുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചത്. എല്ലാവര്ക്കും പുതുവത്സരാശംസകള്‍. 2025 ലെ ഡിസംബര്‍ മുന്‍വര്‍ഷത്തേതു പോലെ വേഗത്തില്‍ എത്താതിരിക്കട്ടെ. വര്‍ഷങ്ങള്‍ മിന്നിമറഞ്ഞാലും ഇല്ലെങ്കിലും ചിത്രശലഭങ്ങളും പൂക്കളും മേഘങ്ങളും ഉദയാസ്തമയങ്ങളും എല്ലാം നിങ്ങള്‍ ആസ്വദിക്കുന്നു എന്ന് ഉറപ്പുവരുത്തുക.
അപ്പോള്‍ ജീവിതം കൂടുതല്‍ അര്ഥവത്താകുകയും മനോഹരമാവുകയും ചെയ്യും എന്ന കുറിപ്പോടെയാണ് അഹാന ചിത്രങ്ങള്‍ പങ്കുവച്ചത്. അഹാനയുടെ ചിത്രങ്ങള്‍ക്ക് താഴെ സ്നേഹം അറിയിച്ച് നിരവധി ആരാധകര്‍ കമന്റ് ഇട്ടിട്ടുണ്ട്.