ഇളയ സഹോദരി ഹൻസിക (ഹന്‍സു) എനിക്ക് മകളെപ്പോലെയാണ്. അവള്‍ക്ക് ഞാന്‍ അമ്മയെപ്പോലെയല്ല, അവളെന്നെ ചേച്ചിയായി തന്നെയാണ് കാണുന്നത്.
ഞാന്‍ ഇടയ്ക്ക് സ്ട്രിക്ടായൊക്കെ സംസാരിക്കുമ്പോള്‍ നീ എന്റെ അമ്മയല്ലെന്നൊക്കെ അവള് പറയാറുണ്ട്. പക്ഷേ, അവളെനിക്കിപ്പോഴും മോളെപ്പോലെ തന്നെയാണ്.
മുടി വെട്ടി സ്ട്രെയ്റ്റാക്കി, അത് കളര്‍ ചെയ്ത് നല്ല സ്റ്റൈലാക്കി നടക്കണം എന്നൊക്കെയുണ്ട് അവള്‍ക്ക്. അതിനോട് എനിക്ക് എതിര്‍പ്പുണ്ട്. അവളുടെ ചുരുണ്ട മുടി എനിക്ക് ഭയങ്കര ഇഷ്ടമാണ്.
അതൊരു ഇന്‍ഡിവിജ്വാലിറ്റിയാണ്. മുടി വെട്ടണം എന്ന് അവളെപ്പോഴും പറയും. വളരെ ചെറിയൊരു ആഗ്രഹമല്ലേ ഞാന്‍ പറഞ്ഞുള്ളൂവെന്നും അവള് ചോദിക്കാറുണ്ട്. ഞാനും അമ്മയും അത് മൈന്‍ഡ് ചെയ്യാറില്ല. എനിക്ക് പത്ത് വയസായപ്പോഴാണ് ഹൻസിക ജനിച്ചതെന്ന് അഹാന കൃഷ്ണ