ചെറുപ്പത്തില്‍ താന്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് പിച്ചും പേയും പറയാറുണ്ടായിരുന്നുവെന്ന് നടി അഹാന കൃഷ്ണ കുമാര്‍.
ചെറുപ്പം മുതല്‍ ഉറക്കത്തില്‍ എണീറ്റിരുന്ന് ഇംഗ്ലീഷ് സംസാരിക്കാറുണ്ടായിരുന്നുവെന്നും താരം പറയുന്നു.
ഒരഭിമുഖത്തിലാണ് താരം രസകരമായ ഇക്കാര്യം പറഞ്ഞത്. ഉറക്കത്തില്‍ പിച്ചും പേയും പറയുന്ന ആളാണ്. ചെറുപ്പം മുതലെ ഉറക്കത്തില്‍ എണീറ്റിരുന്നു ഇംഗ്ലീഷില്‍ സ്പീച്ച് പറയാറുണ്ട്- അഹാന പറഞ്ഞു.
2014-ല്‍ പുറത്തിറങ്ങിയ ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന സിനിമയിലേക്കെത്തുന്നത്. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായി.
പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. അടി, നാന്‍സി റാണി തുടങ്ങിയ ചിത്രങ്ങളാണ് പുറത്തിറങ്ങാനുള്ളത്. അഹാന സംവിധാനം ചെയ്ത മ്യൂസിക് ആല്‍ബം ഏറെ ശ്രദ്ധേയമായിരുന്നു.
അതേസമയം ഇടയ്ക്കിടെ സൈബര്‍ ആക്രമണത്തിന് അഹാനയും ഇരയാകാറുണ്ട്. ഏറ്റവുമൊടുവില്‍ തനിക്കുനേരേ ഉയര്‍ന്ന സൈബര്‍ ആക്രമണത്തെ കുറിച്ച് നടി അടുത്തിടെ മനസ് തുറന്നിരുന്നു.
തന്റെ ഫോട്ടോയും റന്പൂട്ടാന്റെ ചിത്രവും മാത്രം വെച്ച് നെഗറ്റീവ് പറഞ്ഞുകൊണ്ടാണ് പലരും അവരുടെ യുട്യൂബ് ചാനല്‍ ആരംഭിക്കുന്നതെന്ന് അഹാന അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി.
തനിക്ക് നേരേയാണ് കൂടുതല്‍ സൈബര്‍ ആക്രമണം ഉണ്ടാകുന്നതെങ്കിലും പലപ്പോഴും തന്റെ കുടുംബത്തിലെ മറ്റ് അംഗങ്ങളെ ഇത് കാര്യമായി ബാധിക്കാറുണ്ടെന്നും നടി പറയുന്നു.