സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച യുവാവിന് തക്ക മറുപടി നല്കി നടി അഹാന കൃഷ്ണ. താരം പോസ്റ്റ് ചെയ്ത ഒരു വീഡിയോയ്ക്ക് താഴെ രണ്ടു ചാണകം പീസ് എടുക്കട്ടെ എന്നായിരുന്നു കമന്റ് വന്നത്.
കമന്റിട്ടയാളുടെ പേരുള്‍പ്പെടെ പരസ്യപ്പെടുത്തിയാണ് അഹാന മറുപടി നല്‍കിയത്. സാധാരണ ഗതിയില്‍ ഇത്തരം പോസ്റ്റിടുന്നയാളെ ബ്ലോക്ക് ചെയ്യുകയാണ് പതിവ്.
എന്നാല്‍ മറ്റുള്ളവരെ അധിക്ഷേപിക്കുന്ന തരത്തിൽ കമന്റിടുന്ന നിങ്ങളെ പ്രശസ്തനാക്കിയിട്ടേ കാര്യമുള്ളൂ എന്നാണ് അഹാന തിരികെ മറുപടി കൊടുത്തത്.
ലാൽ നച്ചു എന്ന അക്കൗണ്ടിൽ നിന്നുമാണ് മോശം കമന്റ് വന്നത്. ‘‘രണ്ട് ചാണക പീസ് തരട്ടെ’’ എന്നായിരുന്നു കമന്റ്.
സാധാരണയായി നിങ്ങളെപ്പോലുള്ളവരെ ഞാൻ ബ്ലോക്ക് ചെയ്യാറാണ് പതിവ്. എന്നാൽ ഒരു വ്യത്യസ്തയ്ക്കു വേണ്ടി ഇന്ന് അങ്ങനെ ചെയ്യുന്നില്ല.
ഇത് നിങ്ങളോട് ഞാൻ പറയാൻ ആഗ്രഹിക്കുന്നു. മനുഷ്യരായാൽ അൽപ്പം ആത്മാഭിമാനം ഉണ്ടാകുന്നത് നല്ലതാണ്.
അവനവനോടെങ്കിലും ആത്മാർഥമായ സ്നേഹം ഉറപ്പായും വേണം. ഇത്തരം ബുദ്ധിശൂന്യമായ, അറയ്ക്കുന്ന അർഥശൂന്യമായ ഡയലോഗുകൾ പൊതുമധ്യത്തിൽ പറഞ്ഞുകൊണ്ട് സ്വയം അപമാനിക്കുകയും സ്വയം വിഡ്ഢിയാവുകയും ചെയ്യരുത്, സ്വയം സൂക്ഷിക്കുക. –അഹാന പറഞ്ഞു.