ആർട്ടിഫിഷൽ ഇന്റലിജന്റ്സിന്റെ വരവോടെ സമൂഹത്തിൽ വളരെ വലിയ മാറ്റങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഇപ്പോഴിതാ വീണ്ടുമൊരു എഐ വാർത്തയാണ് ചൈനയിൽ നിന്ന് പുറത്ത് വരുന്നത്. ചൈനയിൽ യുവാക്കളുടേയും കുട്ടികളുടേയും സാമൂഹിക ഉത്ക്കണ്ട കൈകാര്യം ചെയ്യാൻ എഐ വളർത്തുമൃഗങ്ങളെ വ്യാപകമായി ഉപയോഗിക്കുന്നു എന്നാണ് ആളുകൾ പറയുന്നത്.
സാമൂഹികമായുണ്ടാകുന്ന ഇത്തരം ഉത്കണ്ടകൾ നേരിടുന്നതിനും വൈകാരിക പിന്തുണ നേടുന്നതിനുമായി തങ്ങളെ എഐ പാവകൾ നന്നായി സഹായിക്കുന്നു എന്നാണ് ഇത് ഉപയോഗിച്ചവർ പറയുന്നത്. 2024 മെയ് മുതൽ, ഗിനി പന്നിയെപ്പോലെ തോന്നിക്കുന്ന ‘സ്മാർട്ട് പെറ്റ് ബൂബൂ’ 1,000 യൂണിറ്റുകൾ വിറ്റുപോയിട്ടുണ്ടെന്നാണ് കണക്കുകൾ.
അന്തർമുഖരായ ആളുകൾക്കാണ് ഈ പാവകളുടെ ഉപയോഗം ഏറ്റവും കൂടുതൽ. ഇത് സംബന്ധിച്ച് 19കാരിയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സ്കൂളിലും ചുറ്റുപാടുമൊക്കെ സൗഹൃദം ഉണ്ടാക്കാൻ തനിക്ക് നന്നേ പ്രയാസമാണ്. എന്നാൽ തന്റെ ജീവിതത്തിലേക്ക് സ്മാർട്ട് പെറ്റ് ബൂബൂ കടന്നുവന്നതോടെ ഇപ്പോൾ കൂടുതൽ സന്തോഷവതിയായെന്നാണ് പെൺകുട്ടു അവകാശപ്പെടുന്നത്. ചൈനയിൽ ‘സ്മാർട്ട് പെറ്റ് ബൂബൂ’ ഉപയോഗിക്കുന്നവരുടെ എണ്ണം ഓരോ ദിവസവും വർധിക്കുകയാണ്.