തിരുവനന്തപുരം: ഓഗസ്റ്റ് മാസത്തിൽ റോഡ് നിയമലംഘനം നടത്തിയ ജനപ്രതിനിധികളുടെ കണക്ക് ഞെട്ടിക്കുന്നത്. 18 തവണ റോഡ് നിയമം ലംഘിച്ച ഒന്നാമതെത്തിയത് ഇരിക്കൂര്‍ എംഎല്‍എ സജീവ് ജോസഫ്
സണ്ണി ജോസഫ് (7), മുഹമ്മദ് കുഞ്ഞ് (9), ഇ.ടി. ടൈസന് (5), സജീഷ് കുമാര്‍ ജോസഫ് ( 3), ഐ.ബി.സതീഷ് (2) എന്നിവരാണു എംഎല്‍എമാരുടെ പട്ടികയില്‍ തൊട്ടുപിന്നിലുള്ളത്.
കഴിഞ്ഞ ഒരു മാസത്തെ മാത്രം കണക്കാണിത്. മേല്പ്പറഞ്ഞവരെക്കൂടാതെ ആറ് എംഎല്‍എമാര്‍ ഒരു തവണ വീതം നിയമലംഘനം നടത്തി പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.
എംപിമാരില്‍ ടി.എന്‍.പ്രതാപനാണ് കഴിഞ്ഞ മാസം ഒന്നാമനായത്. 12 തവണയാണ് പ്രതാപന്റെ വാഹനം കാമറയില്‍ കുടുങ്ങിയത്. രാജ്മോഹന്‍ ഉണ്ണിത്താന് (9), ബെന്നി ബഹനാന് (2) എന്നിവരും പട്ടികയിലുണ്ട്.