യുകെ: മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്നേറുകയാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ). അവിശ്വസനീയമെന്നു തോന്നും വിധം പല ജോലിമേഖലകളിലും എഐ റോബോട്ടുകൾ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
ഒരു സ്കൂളിന്റെ പ്രിൻസിപ്പലായി എഐ റോബോട്ടിനെ നിയമിച്ചെന്ന വാര്‍ത്തയാണ് ഏറ്റവുമൊടുവിലെ വിസ്മയം.
യുകെയിലെ വെസ്റ്റ് സസെക്സിലെ ബോർഡിംഗ് പ്രെപ്പ് സ്കൂളായ കോട്ടെസ്മോർ സ്കൂളിലാണ്എഐ ഹെഡ് മാസ്റ്റർ ചാർജെടുത്തത്.
“അബിഗെയ്ൽ ബെയ് ലി’ എന്നാണ് ഈ റോബോട്ടിന്റെ പേര്. സ്കൂളിലെ പ്രധാന അധ്യാപകനായ ടോം റോജേഴ്സന്റെ ജോലിഭാരം കുറയ്ക്കുകയാണ് പുതിയ നിയമനം കൊണ്ട് സ്കൂൾ മാനേജ്മെന്റ് ലക്ഷമിടുന്നത്.
പ്രധാന അധ്യാപകന്റെ അഭാവത്തിൽ കാര്യങ്ങൾ തീരുമാനിക്കുകയും സ്റ്റാഫുകൾക്ക് ഉപദേശങ്ങൾ നൽകുകയും ചെയ്യുക “അബിഗെയ്ൽ ബെയ് ലി’ ആയിരിക്കും.
പഠനവൈകല്യമുള്ള വിദ്യാർഥികളെ സഹായിക്കുക, സ്കൂൾ നയങ്ങൾ എഴുതുക തുടങ്ങിയ വിഷയങ്ങളിൽ എഐ ഹെഡ് മാഷ് ഉപദേശം നൽകുമെന്ന് “ടെലിഗ്രാഫി’ന്റെ റിപ്പോർട്ടിൽ ചെയ്യുന്നു.
വിദ്യാര്‍ഥികള്‍ക്ക് മെഷീൻ ലേണിംഗിൽ കൂടുതൽ അറിവ് നേടുന്നതിനാണ് എഐ റോബോട്ട് രൂപകൽപന ചെയ്തിരിക്കുന്നതെന്നും ഇതുവഴി വലിയ അളവിലുള്ള ഡാറ്റ വേഗത്തിൽ വിശകലനം ചെയ്യാൻ കഴിയുമെന്നും പ്രധാന അധ്യാപകനായ ടോം റോജേഴ്സൺ പറഞ്ഞു. ഇതിന്റെ സേവനംകൊണ്ട് അധ്യാപകരുടെ ജോലി നഷ്ടമാകില്ലെന്നും അദ്ദേഹം പറഞ്ഞു.