സാങ്കേതിക വിദ്യയുടെ വളർച്ച സമൂഹത്തെ ഒരുപാട് ബാധിച്ചിട്ടുണ്ട്. മനുഷ്യൻ വലരുന്നതിനനുസരിച്ച് ടെക്നോളജിയും വളർന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വരവും മനുഷ്യനെ നന്നായി സ്വാധീനിച്ചിട്ടുണ്ട്.
ഇപ്പോഴിതാ യുഎസ് ആസ്ഥാനമായുള്ള ഒരു ടെക് കമ്പനിയായ റിയൽബോട്ടിക്സ് പുതുവർഷത്തിൽ ആരംഭിച്ച റോബോട്ട് ആണ് ഇപ്പോൾ ചർച്ച ആകുന്നത്. അത്യാധുനിക എഐ റോബോട്ടിനെയാണ് കന്പനി അവതരിപ്പിച്ചത്.
ഈ നൂതന റോബോട്ട് മനുഷ്യനോട് സമാനമായ മുഖഭാവങ്ങൾ പ്രകടിപ്പിക്കുകയും ആഴത്തിലുള്ളതും അർഥവത്തായതുമായ ഇടപെടലുകൾ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു.1.5 കോടിയാണ് റോബോട്ടിന്റെ വില. ആര്യ എന്ന് പേരിട്ടിരിക്കുന്ന ഈ റോബോർട്ട് ഒറ്റനോട്ടത്തിൽ ജീവനുള്ള ഒരു യുവതി ആണന്നേ പറയുകയുള്ളൂ.
ഏകാന്തതയെ ചെറുക്കുന്നതിനും എഐ കൂട്ടാളികളെ മനുഷ്യരിൽ നിന്ന് അടർത്തിമാറ്റാൻ സാധിക്കാതെ ബന്ധിപ്പിക്കുന്നതിനും വേണ്ടിയാണ് റോബോട്ട് ലക്ഷ്യമിടുന്നതെന്ന് റിയൽബോട്ടിക്സ് സിഇഒ ആൻഡ്രൂ കിഗുവൽ പറഞ്ഞു.