എഐ റോബോട്ട് അഭിമുഖത്തിനിടെ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്നാരോപിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ചയാകുന്നത്. സൗദിയിലെ ടെക്നോളജി ഫെസ്റ്റിവലിലെ ഡീപ്ഫെസ്റ്റിന് ഇടയിലാണ് സംഭവം.
മാധ്യമപ്രവർത്തകയായ റവ്യാ കാസീം സംസാരിക്കുന്നതിന് ഇടയിൽ റോബോട്ട് മോശമായി പെരുമാറി എന്ന് ആരോപിക്കുന്ന ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
Saudi Arabia unveils its man shaped AI robot Mohammad, reacts to reporter in its first appearance pic.twitter.com/1ktlUlGBs1
— Megh Updates 🚨™ (@MeghUpdates) March 6, 2024
മാധ്യമ പ്രവർത്തക സംസാരിക്കുന്നതിനിടയിൽ കൈ നീട്ടി റോബോട്ട് അവരുടെ ശരീരത്തിൽ സ്പർശിക്കാൻ ശ്രമിച്ചു എന്നാണ് ആരോപണം. അതേ സമയം, മുൻപോട്ട് കയറി നിൽക്കാൻ പറയാനാണ് റോബോട്ട് ശ്രമിച്ചതെന്നാണ് മറ്റൊരു വിഭാഗം വാദിക്കുന്നത്.
മനുഷ്യന്റെ നിയന്ത്രണത്തിലല്ലാതെ പൂർണമായും സ്വതന്ത്രമായി പ്രവർത്തിക്കുന്ന റോബോട്ടാണിത് എന്നാണ് സംഭവത്തിൽ റോബോട്ടിനെ നിർമിച്ച ക്യൂഎസ്എസ് കമ്പനി പ്രതികരിച്ചത് .
റോബോട്ട് മോശമായി പെരുമാറി എന്ന് പറയപ്പെടുന്ന ദൃശ്യങ്ങൾ പരിശോധിച്ചെന്നും, അതിൽ അസ്വഭാവിത ഇല്ലെന്നും, എങ്കിലും റോബോട്ടിന്റെ ചലനങ്ങളുടെ പരിധിയിലേക്ക് ആരും എത്താതിരിക്കാൻ തങ്ങൾ ശ്രമിക്കുമെന്നും ക്യുഎസ്എസ് കമ്പനി അറിയിച്ചു.