കോഴിക്കോട്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സ് (എഐ) സാങ്കേതിക വിദ്യയുടെ സഹായത്തോടെ കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയത് ഗുജറാത്ത് സ്വദേശി കൗശൽ ഷാ എന്നയാളാണെന്ന് പോലീസിനു സൂചന ലഭിച്ചു.
ചാലപ്പുറം സ്വദേശി പി.എസ്. രാധാകൃഷ്ണനെ കബളിപ്പിച്ച് 40,000 രൂപ തട്ടിയെടുത്ത കേസിൽ ഗോവയിലെത്തി അന്വേഷണം നടത്തിയപ്പോഴാണ് പോലീസിന് പ്രതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചത്.
സൈബർ പോലീസ് ഉടൻതന്നെ കൗശൽഷായെ തപ്പി ഗുജറാത്തിലേക്ക് പുറപ്പെടും.കൗശൽഷായുടെ ഫോണ് പലപ്പോഴും സ്വിച്ച്ഡ് ഓഫ് ആണ്. കഴിഞ്ഞ ദിവസം കൗശൽ ഷായുടെ ഫോണിന്റെ ടവർ ലൊക്കേഷൻ അഹമ്മദാബാദ് ആയിരുന്നു.
പിന്നീട് കുറേ നേരത്തേക്ക് ഫോണ് സ്വിച്ച്ഡ് ഓഫ് ആയിരുന്നു. ഇടയ്ക്ക് ഫോണ് ഓണാക്കി. പിന്നീട് ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോൾ മുംന്പൈ എന്നാണ് വ്യക്തമായത്.
സൈബർ പോലിസ് കൗശൽഷായുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിച്ചു വരുകയാണ്. തട്ടിയെടുത്ത 40,000 രൂപ അവസാനമായി ഗോവയിലെ ഒരു ട്രേഡിംഗ് കന്പനിയുടെ അക്കൗണ്ടിലേക്കാണ് കൗശൽഷാ നിക്ഷേപിച്ചത്. ഈ പണം പോലീസ് ഇടപെട്ട് ബ്ലോക്ക് ചെയ്തിട്ടുണ്ട്.