എഐ ക്യാമറകളുടെ വരവോടെ എട്ടിന്റെ പണിയാണ് റോഡ് നിയമം പാലിക്കാത്തവർക്ക് കിട്ടുന്നത്. ഫോട്ടോ ഉൾപ്പെടെയാണ് പെറ്റി അടിച്ച് വരുന്നത്. അതും ക്ലിയർ ഫോട്ടോ.
അത്തരമൊരു ഫോട്ടോ ആണിപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.
ഒരു ബെെക്കിൽ രണ്ട് യാത്രക്കാർ സഞ്ചരിക്കുന്നു. ഒരാൾക്ക് മാത്രമെ ഹെൽമെറ്റ് ഉള്ളൂ. ബെെക്കിന്റെ പുറകിലിരിക്കുന്ന സ്ത്രീ ഹെൽമെറ്റ് വെച്ചിട്ടില്ല. ഹെൽമെറ്റ് ധരിക്കാത്തതിനാലാണ് പണി കിട്ടിയതെന്നു ഫോട്ടോയിൽ നിന്നു വ്യക്തമാക്കാം.
500 രൂപ പോയാൽ എന്താ ആളെ വച്ചു എടുത്താൽ പോലും ഈ ഫീലിൽ ഒരു ഫോട്ടോ കിട്ടുമോ…
കളർ ഫോട്ടോ ആക്കി കൂടെ തന്നാൽ സേവ് ദ ഡേറ്റ് എടുക്കാൻ എഐ ക്യാമറയെ ഏൽപിക്കാമായിരുന്നു എന്ന കുറിപ്പോടെയാണ് ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ചിരി പടർത്തുന്നത്.