ഗ്രൂപ്പ്കളിവേണ്ട, വി​ജ​യ​സാ​ധ്യ​ത മാ​ത്രം..! എ​ഐ​സി​സി​യു​ടെ ര​ഹ​സ്യ​സ​ര്‍​വേ: സ്ഥാനാർഥി ലി​സ്റ്റ് ഒ​രു​ങ്ങു​ന്നു


ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം
കൊ​ച്ചി: നി​യ​മ​സ​ഭാ തെര​ഞ്ഞെ​ടു​പ്പി​നു​ള്ള ച​ര്‍​ച്ച​ക​ള്‍ ഊ​ര്‍​ജി​ത​മാ​കു​മ്പോ​ള്‍ ര​ഹ​സ്യ സ​ര്‍​വേ​യു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ എ​ഐ​സി​സി ര​ണ്ടാം ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ന്നു. വി​ജ​യ​സാ​ധ്യ​ത മാ​ത്രം മു​ന്നി​ല്‍ ക​ണ്ടു സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ ഷോ​ര്‍​ട്ട്‌​ലി​സ്റ്റ് ത​യാ​റാ​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ്. യോ​ഗ്യ​ത​യു​ടെ​യും പൊ​തു സ്വീ​കാ​ര്യ​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്ഥാ​നാ​ര്‍​ഥി​ത്വം തീ​രു​മാ​നി​ക്കു​ക.

പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര​യ്ക്കു ശേ​ഷം ര​ണ്ടാം​ഘ​ട്ട​ത്തി​ലേ​ക്കു ക​ട​ക്കും. ഗ്രൂ​പ്പ് പ​രി​ഗ​ണ​ന മാ​റ്റി നി​ര്‍​ത്തി വി​ജ​യ​സാ​ധ്യ​ത​മാ​ത്രം മാ​ന​ദ​ണ്ഡ​മാ​ക്കി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ നി​ര്‍​ദേ​ശം. ഓ​രോ മ​ണ്ഡ​ല​ത്തി​ല്‍ നി​ന്നും മൂ​ന്നു പേ​രു​ടെ പേ​രു​ക​ളാ​ണ് ത​യാ​റാ​ക്കു​ന്ന​ത്.

കൂ​ടു​ത​ല്‍ യു​വാ​ക്ക​ള്‍​ക്കു സീ​റ്റ് ന​ല്‍​കാ​നു​ള്ള തീ​രു​മാ​ന​വു​മു​ണ്ട്. അ​താ​ത് മ​ണ്ഡ​ല​ത്തി​ലെ ജ​ന​ങ്ങ​ളി​ല്‍നി​ന്നും പാ​ര്‍​ട്ടി നേ​താ​ക്ക​ളി​ല്‍നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ടു​ള്ള പ​തി​വ് സ​ര്‍​വേ​യ​ല്ല ഇ​ത്ത​വ​ണ​യെ​ന്ന​താ​ണ് ഒ​രു പ്ര​ത്യേ​ക​ത.​ വി​ജ​യ​സാ​ധ്യ​ത​യും സീ​റ്റ് ആ​ഗ്ര​ഹി​ക്കു​ന്ന നേ​താ​ക്ക​ളു​ടെ പേ​രു​ക​ളും കൈ​വ​ശം വെ​ച്ചാ​ണ് എ​ഐ​സി​സി​യു​ടെ സ​ര്‍​വേ.

എ​ഐ​സി​സി​യു​ടെ പ​ക്ക​ലു​ള്ള പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ളു​ക​ളി​ല്‍നി​ന്നും കൂ​ട്ടാ​യ്മ​ക​ളി​ല്‍ നി​ന്നു​മെ​ല്ലാം അ​ഭി​പ്രാ​യം ആ​രാ​യു​ന്ന രീ​തി​യെ​യാ​ണ് ആ​ശ്ര​യി​ക്കു​ന്ന​ത്.ഇ​ങ്ങ​നെ ഏ​റ്റ​വും അ​ധി​കം പേ​രു​ടെ പി​ന്തു​ണ ല​ഭി​ക്കു​ന്ന​വ​രെ​യാ​ണ് സ്ഥാ​നാ​ര്‍​ഥി​യാ​ക്കാ​നു​ള്ള സാ​ധ്യ​താ പ​ട്ടി​ക​യി​ല്‍ ചേ​ര്‍​ക്കു​ക.​ എ​ഐ​സി​സി സ​ര്‍​വേ ന​ട​ത്തു​ന്ന​തി​നെ​ക്കു​റി​ച്ച് സം​സ്ഥാ​ന​ത്തെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍​ക്ക് ഇ​തി​ന​കം ബോ​ധ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.

അ​തി​നാ​ല്‍ ത​ന്നെ ജാ​ഗ്ര​ത​യി​ലാ​ണ് നേ​താ​ക്ക​ള്‍. സ​ഹ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും പാ​ര്‍​ട്ടി നേ​താ​ക്ക​ള്‍​ക്കും ഇ​ത് സം​ബ​ന്ധി​ച്ച നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​സ​മ​യ​ത്ത് ന​ല്‍​കാ​നും മ​റ​ന്നി​ട്ടി​ല്ല.നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രെ​യെ​ല്ലാം വീ​ണ്ടും മ​ത്സ​രി​പ്പി​ക്കാ​ന്‍ കേ​ര​ള നേ​താ​ക്ക​ളി​ല്‍ ധാ​ര​ണ.

ഇ​ക്കാ​ര്യം ഹൈ​ക്ക​മാ​ന്‍​ഡി​നോ​ട് ആ​വ​ശ്യ​പ്പെ​ടും. ഇ​തു​കേ​ര​ള​ത്തി​ലെ നേ​താ​ക്ക​ള്‍ ത​മ്മി​ലു​ള്ള ധാ​ര​ണ​യാ​ണ്. സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രു​ടെ മ​ണ്ഡ​ല​ത്തി​ലും സ​ര്‍​വേ ന​ട​ക്കു​ന്നു​ണ്ട്. സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രാ​ണെ​ങ്കി​ലും പൊ​തു​ജ​ന​വി​രോ​ധം ഉ​യ​ര്‍​ന്ന​വ​രാ​ണെ​ങ്കി​ല്‍ മാ​റ്റി നി​ര്‍​ത്താ​നു​ള്ള നീ​ക്ക​വും ന​ട​ക്കും.​ ഇ​രി​ക്കൂ​രി​ല്‍ ഇ​നി മ​ത്സ​രി​ക്കാ​നി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യ മു​തി​ര്‍​ന്ന നേ​താ​വ് കെ.​സി. ജോ​സ​ഫ് മ​റ്റൊ​രു സീ​റ്റി​ല്‍ മ​ത്സ​രി​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ തീ​രു​മാ​നം പി​ന്നീ​ടെ​ടു​ക്കും.

സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രെ മാ​റ്റി​യാ​ല്‍ തെ​റ്റാ​യ സ​ന്ദേ​ശം പോ​കു​മെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് നേ​താ​ക്ക​ള്‍​ക്കി​ട​യി​ലു​ണ്ടാ​യ​ത്. സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രെ മാ​റ്റി മ​റ്റൊ​രാ​ളെ പ​രീ​ക്ഷി​ക്കു​മ്പോ​ള്‍ ചി​ല​യി​ട​ങ്ങ​ളി​ലെ​ങ്കി​ലും തി​രി​ച്ച​ടി​യു​ണ്ടെ​കു​മെ​ന്നും നേ​താ​ക്ക​ള്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സി​റ്റിം​ഗ് എം​എ​ല്‍​എ​മാ​രെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടാ​ന്‍ നേ​താ​ക്ക​ള്‍ ധാ​ര​ണ​യി​ലെ​ത്തി​യ​ത്.

അ​ടു​ത്ത​നാ​ളി​ല്‍ കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന ഐ​ക്യം ഹൈ​ക്ക​മാ​ന്‍​ഡി​നും മ​തി​പ്പു​ള​വാ​ക്കി​യി​ട്ടു​ണ്ട്. ഉ​മ്മ​ന്‍​ചാ​ണ്ടി, ര​മേ​ശ് ചെ​ന്നി​ത്ത​ല, മു​ല്ല​പ്പ​ള്ളി എ​ന്നി​വ​രു​ടെ യോ​ജി​ച്ചു​ള്ള പ്ര​വ​ര്‍​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് വി​ല​യി​രു​ത്തു​ന്ന​ത്.

ഉ​മ്മ​ന്‍​ചാ​ണ്ടി ഏ​തു പ​ദ​വി​യി​ലേ​ക്കു വ​രു​ന്ന​തി​ലും സ​ന്തോ​ഷ​മേ​യു​ള്ളൂ എ​ന്ന ചെ​ന്നി​ത്ത​ല​യു​ടെ പ്ര​തി​ക​ര​ണം കോ​ണ്‍​ഗ്ര​സ് യോ​ജി​ച്ചു നി​ല്‍​ക്കു​മെ​ന്ന സൂ​ച​ന ന​ല്‍​കു​ന്ന​താ​ണ്. മൊ​ത്തം സ്ഥാ​നാ​ര്‍​ഥി​പ്പ​ട്ടി​ക ക​ണ​ക്കി​ലെ​ടു​ക്കു​മ്പോ​ള്‍ ഗ്രൂ​പ്പ് അ​നു​പാ​തം പാ​ലി​ക്കു​ന്ന​തി​നു വി​രോ​ധ​മി​ല്ല.

എ​ന്നാ​ല്‍ ഈ ​സീ​റ്റ് ഈ ​ഗ്രൂ​പ്പി​ന് എ​ന്ന വാ​ശി അ​നു​വ​ദി​ക്കി​ല്ല. കോ​ണ്‍​ഗ്ര​സ് മൂ​ന്നാം സ്ഥാ​ന​ത്തേ​ക്കു പോ​യ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ക​മ്മി​റ്റി​ക​ള്‍ ഉ​ട​ച്ചു വാ​ര്‍​ക്കും. ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര വി​ജ​യ​ക​ര​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലാ​ണ് എ​ഐ​സി​സി​ക്കു​ള്ള​ത്.

Related posts

Leave a Comment